എന്റെ വിരലുകളാണ് ഈ കാണുന്നത്, മോതിരമാറ്റം നടത്തിയത് എന്നെ പറ്റിക്കാനാണെന്ന് തോന്നുന്നു! തെളിവുമായി എലിസബത്ത്

മുന്‍ഭാര്യ എലിസബത്തിന്റെ ആരോപണങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ് നടന്‍ ബാല. പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായ തുറന്ന് പറച്ചിലും നടത്തി. എലിസബത്ത് കടുത്ത വിഷാദരോഗിയാണെന്നും ഈ കാരണത്താലാണ് അവരുടെ ആദ്യഭര്‍ത്താവുമായി പിരിഞ്ഞതെന്നും തുടങ്ങി ഗുരുതരമായ ആരോപണമാണ് ബാല ഉന്നയിച്ചത്.

മാത്രമല്ല നിയമപരമായി അവര്‍ തന്റെ ഭാര്യ അല്ലെന്നും ബാല പറഞ്ഞിരന്നു. രണ്ട് തവണയെ താന്‍ വിവാഹിതനായിട്ടുള്ളു എന്നാണ് ബാല പറഞ്ഞത്. നിരന്തരം താന്‍ ഭാര്യയല്ലായിരുന്നു എന്ന നടന്റെ ആരോപണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ് എലിസബത്തിപ്പോള്‍. യൂട്യൂബ് ചാനലിലൂടെ തെളിവുകളുമായിട്ടാണ് ഇത്തവണ എലിസബത്ത് വന്നത്.

bala-wife

എലിസബത്തിനൊരു ഭര്‍ത്താവ് ഉണ്ടെന്നാണ് ബാലയും അദ്ദേഹത്തിന്റെ ഭാര്യ കോകിലയും ആരോപിച്ചത്. 2019 ലായിരുന്നു തന്റെ ആദ്യ വിവാഹമെന്നും മൂന്നാഴ്ച കൊണ്ട് അവസാനിച്ചൊരു ബന്ധം മാത്രമാണ് അതെന്നും എലിസബത്ത് പറഞ്ഞിരുന്നു. ആ ബന്ധം നിയമപരമായി പിരിയുന്നതിന് വേണ്ടി സഹായിച്ചത് ബാലയാണ്. ഇക്കാര്യം ആരോടും പറയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാണ് വലിയ ആയുധമായി അവര്‍ തനിക്കെതിരെ പ്രയോഗിച്ചത്.

പിന്നെ ഞങ്ങള്‍ തമ്മില്‍ വിവാഹിതരല്ല, ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയല്ല എന്നൊക്കെയാണ് പറയുന്നത്. അതിന് തന്റെ കൈയ്യിലുള്ള തെളിവുകള്‍ കാണിക്കാമെന്ന് പറഞ്ഞ എലിസബത്ത് ബാലയുമായി മോതിരമാറ്റം നടത്തിയതിന് ശേഷമുള്ള വീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്.

Take a Poll

'ഈ വീഡിയോ കലൂര്‍ താമസിക്കുമ്പോള്‍ എടുത്തതാണ്. ആ സമയത്ത് ഞങ്ങളുടെ മോതിരമാറ്റം നടത്തിയിരുന്നു. എന്റെ കൈവിരലുകളില്‍ അദ്ദേഹത്തിന്റെ പേര് എഴുതിയ മോതിരവും അതുപോലെ എന്റെ പേരുള്ള മോതിരം ആ നടന്റെ കൈയ്യില്‍ കിടക്കുന്നതാണ് ഈ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്തിട്ട് ഇട്ടതൊന്നുമല്ലെന്ന് കാണുന്നവര്‍ക്ക് മനസിലാവുമെന്ന് വിചാരിക്കുന്നു. ഞാനായി ഉണ്ടാക്കിയതല്ല. അന്ന് നടന്നത് തന്നെയാണ്.

കലൂരുള്ള പുള്ളിയുടെ വീട്ടിലെ പൂജമുറിയുടെ മുന്നില്‍ വെച്ചാണ് ഈ ചടങ്ങ് നടത്തിയത്. അത് എന്നെ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് തോന്നുന്നു. ഈ വീഡിയോ അയാള്‍ പലര്‍ക്കും അയച്ച് കൊടുത്തിട്ടുണ്ട്. ശരിക്കം ചടങ്ങായിട്ട് നടത്താന്‍ ഉദ്ദേശിച്ചതോ എന്നെ പറ്റിക്കാന്‍ വേണ്ടി ചെയ്തതോ എന്തോ ആണ്. ഇതിന്റെ സ്റ്റാറ്റസ് എന്താണെന്ന് എനിക്കും മനസിലാവുന്നില്ല. പക്ഷേ അങ്ങനൊരു ചടങ്ങ് നടന്നു എന്നത് സത്യമാണ്. മോതിരങ്ങളിലെ പേര് നോക്കിയാല്‍ തന്നെ അത് വ്യക്തമാവും.

elizabath

കല്യാണം നടത്തിയിട്ടില്ല, ഇങ്ങനൊരു ഭാര്യയെ അറിയില്ല, എന്റെ ഭര്‍ത്താവ് ആര്, ഡോക്ടറാണോ ആക്ടറാണോ, എന്നിങ്ങനെയുള്ള കാര്യങ്ങളൊക്കെ ചോദിച്ചിട്ടും ആര്‍ക്കും അതിനെ കുറിച്ചൊന്നും ചോദിക്കാനില്ല. എല്ലാവരുടെയും മുന്നില്‍ വെച്ച് മാലയിടുകയും കുങ്കുമം തൊടുകയും ചെയ്തു. ഈ പരിപാടികളൊക്കെ ചെയ്തിട്ടും ഭാര്യയാണെന്ന് തോന്നുന്നില്ലെങ്കില്‍ പിന്നെ തനിക്ക് ഒന്നും പറയാനില്ലെന്നാണ്,' എലിസബത്ത് പറയുന്നത്.

2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താന്‍ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.

പിന്നാലെ എലിസബത്തിനൊപ്പമുള്ള വിവാഹറിസപ്ഷനും സംഘടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരും യൂട്യൂബ് ചാനലുകളുമൊക്കെ ഇതില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പരസ്യമായി എലിസബത്തിന്റെ നെറ്റിയില്‍ കുങ്കുമം ചാര്‍ത്തുകയും കാര്‍ സമ്മാനമായി കൊടുക്കുകയുമൊക്കെ ചെയ്തു. എന്നാലിപ്പോള്‍ എലിസബത്ത് തന്റെ ഭാര്യയല്ലെന്നാണ് ബാല ആരോപിക്കുന്നത്.

FAQs
ബാല എത്ര തവണ വിവാഹിതനായി?

ഗായിക അമൃത സുരേഷാണ് ബാലയുടെ ആദ്യ ഭാര്യയെന്ന് കരുതിയെങ്കിലും അതിന് മുൻപ് ചന്ദന എന്ന പെൺകുട്ടിയെ നടൻ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധം അധികകാലം നീണ്ടില്ല. പിന്നീട് അമൃതയുമായി ഒരുമിച്ചു. ആ ബന്ധം പിരിഞ്ഞതിന് ശേഷമാണ് എലിസബത്തുമായി ഒന്നിച്ച് ജീവിച്ചത്. നിലവിൽ നാലാമത് മാമൻ്റെ മകൾ കോകിലയെ വിവാഹം കഴിച്ച് ജീവിക്കുകയാണ് താരം. 

Filmibeat Entertainment

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X