വേറൊരാളെ ബെഡ്‌റൂമിലേക്ക് കയറ്റിയത് എന്തിനാണ്? വയലന്‍സിന് മടിയില്ലെന്ന് പബ്ലിക്കായി പറഞ്ഞു! വീണ്ടും എലിസബത്ത്
നടന്‍ ബാലയും മുന്‍ഭാര്യമാരും തമ്മിലുള്ള വഴക്കുകള്‍ ശക്തമാവുകയാണ്. ഡോക്ടര്‍ കൂടിയായ എലിസബത്തിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് കൊണ്ട് നടന്‍ ബാല രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം പോലീസ് സ്‌റ്റേഷനിലെത്തി പരാതി കൊടുത്ത് കൊണ്ടാണ് ബാല ഈ വിഷയത്തില്‍ പ്രതികരിച്ചത്.
മാത്രമല്ല മുന്‍പ് ഭാര്യയായിരുന്ന എലിസബത്തിനെതിരെ ഗുരുതരമായ ചില ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഈ വിഷയത്തില്‍ വീണ്ടും പ്രതികരിക്കുകയാണ് എലിസബത്ത്. പരസ്യമായി റേപ്പ് ചെയ്യുന്നതിനെ കുറിച്ചും വയലന്‍സ് ചെയ്യാന്‍ മടിയില്ലെന്ന് ബാല പറഞ്ഞതുമൊക്കെയാണ് പുതിയ വീഡിയോയിലൂടെ ഡോക്ടര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മെന്റലി അണ്‍സ്‌റ്റേബിള്‍ എന്ന് പറയുമ്പോള്‍ അതിനെ കുറിച്ച് ചോദിക്കാന്‍ ആരുമില്ലേ എന്നാണ് എലിസബത്ത് ചോദിക്കുന്നത്. ഡിപ്രെഷന്റെ മരുന്ന് കഴിക്കുന്നവരെ അങ്ങനെയാണോ പറയുന്നത്. ഞാന്‍ മെന്റലി സ്റ്റേബിള്‍ അല്ലെന്ന് ഇവരെങ്ങനെയാണ് മനസിലാക്കിയത്. പിന്നെ ഞാന്‍ ഇടിയ്ക്കും വലയന്‍സിന്റെ മാര്‍ഗം വേണ്ടെന്ന് വെച്ചിട്ട് നിയമത്തിന്റെ വഴിയില്‍ വന്നെന്ന് പറയുന്നു. അതൊന്നും ഭീഷണിയല്ലേ? പോലീസ് കമ്മീഷ്ണറുടെ ഓഫീസിന് മുന്നില്‍ വെച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അതിനര്‍ഥം വയലന്‍സിന്റെ വഴിയിലൂടെ പോകുന്ന ആളാണെന്നല്ലേ. എല്ലാത്തിനും തെളിവ് പുള്ളി തരുന്നുണ്ട്. എന്നിട്ടും ആരും ചോദിക്കുന്നില്ല.
ഞാന്‍ റേപ്പ് ചെയ്യുമോ എന്നാണ് പുള്ളി ചോദിക്കുന്നത്. അതിന്റെ നിര്‍വചനം എന്താണ്? വേറെ ആളുടെ മുന്നില്‍ വെച്ച് ചെയ്തത് എന്താണ്, വേറൊരാളെ ബെഡ്‌റൂമിലേക്ക് കയറ്റിയത് എന്തിനാണ്, ഇത്രയും കാലം കല്യാണം കഴിച്ചെന്നും ഭാര്യയാണെന്ന് പറഞ്ഞിട്ടും ഇപ്പോള്‍ മാറ്റി പറയുന്നു. ഇതൊന്നും ചോദിക്കാന്‍ മീഡിയക്കാര്‍ക്ക് അറിയില്ലേ എന്ന് എലിസബത്ത് ചോദിക്കുന്നു.
ഞങ്ങളുടെ കല്യാണത്തിന്റെ ഫങ്ഷന്‍ മാധ്യമങ്ങളിലെല്ലാം വലിയ വാര്‍ത്തയായി വന്നതാണ്. പിന്നീട് വന്ന വിവാഹവും വലിയ ചാനലുകളില്‍ പോലും ഫ്‌ളാഷ് ന്യൂസായി പോയി. അവര്‍ക്കൊന്നും എലിസബത്തിന് എന്ത് പറ്റിയെന്ന് ചോദിക്കാന്‍ തോന്നിയില്ല. ഭാര്യയെന്ന് പറഞ്ഞ് ഇത്രയും കാലം കൊണ്ട് നടന്നിട്ട് ഒരു പെണ്ണിനെ എങ്ങനെയാണ് കറിവേപ്പില പോലെ വലിച്ചെറിയുക. ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന സമയത്ത് മെന്റലി അണ്‍സ്റ്റേബിളായ ഞാന്‍ വേണമായിരുന്നു ശുശ്രൂഷിക്കാന്‍. അയാള്‍ വിളിച്ചിട്ട് തന്നെയാണ് അങ്ങോട്ട് പോകുന്നതും.
ആശുപത്രിയിലായ സമയത്ത് എന്നെ കാണാന്‍ അനുവദിക്കാതെ ഇരുന്ന സംഭവവുമുണ്ട്. വേറെ പെണ്‍കുട്ടികള്‍ വരുന്നതും കാത്തിരിക്കുകയായിരുന്നു അദ്ദേഹം. അല്ലാത്ത സമയത്താണ് എന്നെ ആവശ്യമുണ്ടായത്. ലിവര്‍ ട്രാന്‍സ്പ്ലാന്റ് കഴിഞ്ഞാണ് ഞാന്‍ ആശുപത്രിയില്‍ വന്നതെന്ന് ഒക്കെ പറയുന്നു. പക്ഷേ അതിന് മുന്‍പാണ് ഞങ്ങളുടെ രണ്ടാമത്തെ വിവാഹവാര്‍ഷികം അവിടെ വെച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്നത്. ഈ രണ്ട് മാസം എല്ലു ഇല്ലായിരുന്നെങ്കില്‍ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞ് തന്നെ പുള്ളി പോസ്റ്റ് ഇട്ടിരുന്നു.
ഒരു ചാനലിലിരുന്ന് രണ്ട് സ്ത്രീകള്‍ ചിരിക്കുന്നത് കണ്ടു. റേപ്പ് എന്ന് പറയുന്നത് ചിരിക്കാനുള്ള കാര്യമാണോ? അല്ലെങ്കില്‍ അവര്‍ക്കത് സംഭവിക്കാത്തത് കൊണ്ടാണോ? ഒരു ഡോക്ടറല്ലേ, ഒരു തവണ റേപ്പ് ചെയ്യപ്പെട്ടാല്‍ മനസിലാവില്ലേ, പിന്നെയും നിന്ന് കൊടുക്കണോ എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. എന്താണ് റേപ്പ് എന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. അത് ഒരു തമാശയാണോന്ന് എലിസബത്ത് ചോദിക്കുന്നു.
ഞാനിപ്പോള്‍ ഗുജറാത്തില്‍ എംടിയ്ക്ക് പഠിക്കുകയാണ്. ഇയാള് കാരണം എന്റെ പ്രിപ്പറേഷന്‍ തടഞ്ഞിരുന്നു. ഇപ്പോള്‍ കേസ് കൊടുത്തിട്ട് വീണ്ടും തടയാന്‍ നോക്കുയാണ്. അതിലൊന്നും എനിക്ക് പ്രശ്‌നമില്ല. കോടതയില്‍ നിന്നോ പോലീസില്‍ നിന്നോ ആര് വിളിച്ചാലും ഞാന്‍ വരും. അറസ്റ്റ് ചെയ്യണമെങ്കില്‍ ചെയ്യാം. ഇതിലൊന്നും എനിക്ക് നാണക്കേടില്ല. ഒളിച്ച് നില്‍ക്കുകയാണെന്ന് കരുതുണ്ട. ജയിലില്‍ കിടക്കാനും ഞാന്‍ തയ്യാറാണ്.
പിന്നെ ഡിവോഴ്‌സായ എന്റെ പഴയ വിവാഹത്തെ കുറിച്ച് വീണ്ടും പറഞ്ഞ് വരികയാണ് ഇവര്‍. എന്റെ മുന്‍ഭര്‍ത്താവിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അതിനെ കുറിച്ച് ഞാന്‍ സംസാരിക്കും. അങ്ങേര്‍ക്ക് വീണ്ടും കേസ് കൊടുക്കണമെന്നുണ്ടെങ്കില്‍ അതിന് ഞാന്‍ ഉത്തരം പറയും. അന്ന് ഡിവോഴ്‌സ് കേസില്‍ എനിക്കൊപ്പം നിന്നയാള്‍ മറ്റേയാള്‍ക്ക് വേണ്ടി കരയുന്നു. അതെന്താ കാര്യമെന്ന് എനിക്ക് മനസിലാകുന്നില്ല.
പല വിധത്തില്‍ എനിക്ക് ഭീഷണി വരുന്നുണ്ട്. ഇനി എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അതിന് കാരണം ഇയാളെന്ന് ബോധ്യപ്പെടുത്താനാണ് ഞാന്‍ ഈ വീഡിയോ ഇടുന്നത്.

ഇനിയെനിക്ക് ഒരു വീഡിയോ ഇടാന്‍ സാധിക്കുമോന്ന് അറിയില്ല. ചിലപ്പോള്‍ എന്റെ ഫേസ്ബുക്കും യൂട്യൂബുമൊക്കെ നഷ്ടപ്പെട്ടേക്കാം. ഞാന്‍ ജയിലിലാവുമോന്നും അവിടെ വെച്ച് എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നും അറിയില്ല. അയാളുടെ വഴിയ്ക്ക് വന്നില്ലെങ്കില്‍ വയലന്‍സിന്റെ വഴിയ്ക്ക് പോകുമെന്ന് പറഞ്ഞത് എനിക്ക് മാത്രമാണോ മനസിലായത്? പലപ്പോഴും ഞാനത് കണ്ടിട്ടുണ്ട്. ചെകുത്താന്റെ അടുത്ത് തോക്കുമായി പോയത് ഞാന്‍ കണ്ടതാണ്.
ഒരു ആണുങ്ങള്‍ക്ക് ഞാന്‍ ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ പോലും അയാള്‍ എന്നെ അടിക്കുമായിരുന്നു. ഇന്നലെ അയാള്‍ സംസാരിച്ചതില്‍ ഞാന്‍ ചെകുത്താന് കൈ കൊടുത്തെന്ന് പറയുന്നുണ്ട്. സത്യത്തില്‍ ഒരു റേപ്പ് വിക്ടിമാണ് ഞാന്‍. എന്നെ അന്വേഷിച്ച് ആകെ വന്നത് അദ്ദേഹമാണ്. അതില്‍ ഒത്തിരി സന്തോഷം തോന്നി. ഒന്നുമില്ലെങ്കിലും മനുഷ്യപറ്റുള്ള ആളാണ് അദ്ദേഹം.
സിനിമയുടെ ആവശ്യങ്ങള്‍ക്കും മറ്റുമായി അദ്ദേഹത്തിനൊരു ഗസ്റ്റ് ഹൗസുണ്ട്. കല്യാണം കഴിഞ്ഞ് വന്നപ്പോഴാണ് ഞാന്‍ അതിനെ കുറിച്ച് കേള്‍ക്കുന്നത്. അവിടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കൊണ്ട് വരികയും പീഡിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. നല്ല പെണ്‍കുട്ടികള്‍ വരുന്ന ദിവസമാണ് ഇദ്ദേഹം അങ്ങോട്ടോ പോകാറുള്ളത്. ഒരിക്കല്‍ എന്നെ വീട്ടില്‍ പൂട്ടിയിട്ടിട്ട് ഒരു പെണ്‍കുട്ടിയ്‌ക്കൊപ്പം പോയിട്ടുണ്ട്. മാത്രമല്ല അവിടെ പോയി വരുന്നത് കള്ള് കുടിച്ചിട്ടാണ്.
ഒരിക്കല്‍ രാത്രി രണ്ട് മണിയ്ക്ക് കയറി വന്നപ്പോഴാണ് ആദ്യ ഭാര്യ ചന്ദനയെ കുറിച്ച് ഞാനാദ്യമായി കേള്‍ക്കുന്നത്. 'നീയുണ്ടായിരുന്നെങ്കില്‍ എനിക്കിതൊന്നും സംഭവിക്കില്ലായിരുന്നു' എന്നാണ് രാത്രി ബോധമില്ലാതെ പറഞ്ഞത്. പിറ്റേന്ന് രാവിലെ അതരാണെന്ന് ചോദിച്ചപ്പോള്‍ തമിഴില്‍ ഒരു തെറിയാണ് ആദ്യം പറഞ്ഞത്.
എന്നിട്ട് അമേരിക്കയില്‍ നിന്നുള്ള ഒരുത്തനെ കണ്ടപ്പോള്‍ എന്നെ ഇട്ടിട്ട് പോയി, എനിക്ക് പഠിപ്പ് ഇല്ലെന്ന് പറഞ്ഞു. എന്റെ കാശ് തട്ടാന്‍ നോക്കി. ഞങ്ങള്‍ പ്രണയിച്ചു, ഒളിച്ചോടി പോയി താമസിക്കാന്‍ നോക്കി, രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ പിരിഞ്ഞു. അങ്ങനെയാണ് പറഞ്ഞത്. അമൃതയുടെ കേസ് വന്ന സമയത്ത് അവര്‍ പറയുമ്പോഴാണ് അത് ഇയാളുടെ ഭാര്യയായിരുന്നു എന്നെനിക്ക് മനസിലാവുന്നത്. ശരിക്കും ഇതല്ലെ പറ്റിക്കലെന്ന് പറയുന്നത്.
കരളിന് സുഖമില്ലെന്നുള്ളത് എന്നോട് പറഞ്ഞിട്ടില്ല. ഇത്ര റിലേഷന്‍സ് ഉണ്ടെന്നോ, അമൃതയ്ക്ക് മുന്‍പ് ഒരു ഭാര്യ ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ടില്ല. സര്‍ട്ടിഫിക്കറ്റിന് വേണ്ടി കല്യാണം കഴിച്ചതാണെന്നാണ് പുള്ളി മീഡിയയ്ക്ക് മുന്‍പില്‍ പറഞ്ഞത്. എന്നാല്‍ ഞാനുള്ള സമയത്തും ചന്ദനയുമായി അദ്ദേഹത്തിന് കോണ്‍ടാക്ടുണ്ട്. യുഎസ്എ പ്രോഗ്രാം എന്ന പേരിലാണ് നമ്പര്‍ സേവ് ചെയ്തിരിക്കുന്നത്. അത് ഞാന്‍ കണ്ടുപിടിച്ചു.
ഞങ്ങളുടെ കല്യാണത്തിന് അടക്കം സഹായിച്ച ഒരു സുഹൃത്തുണ്ട്. അവരുമായി ഇദ്ദേഹം ബെഡ്‌റൂം ഷെയര്‍ ചെയ്യാറുണ്ട്. ഞാനത് ചോദ്യം ചെയ്യുകയും ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഒരിക്കല്‍ ഇദ്ദേഹത്തിന്റെ അമ്മയോട് ഇതേപ്പറ്റി പറഞ്ഞപ്പോള്‍ അവര്‍ സിനിമാക്കാരല്ലേ, കാര്യങ്ങള്‍ സംസാരിക്കാനാവുമെന്നാണ് പറഞ്ഞത്. അമ്മയ്ക്ക് പോലും പ്രശ്‌നമില്ലാത്ത സ്ഥിതിയ്ക്ക് എന്റെ തോന്നലാണെന്ന് കരുതി ഞാന്‍ ആ പ്രശ്‌നം വിട്ടു. പക്ഷേ അങ്ങനെയായിരുന്നില്ലെന്നും എലിസബത്ത് വ്യക്തമാക്കുന്നു.


Click it and Unblock the Notifications