80 ദിവസങ്ങള്‍ക്ക് ശേഷം മടങ്ങിയെത്തിയ ബേസിലിന് ഭാര്യ നല്‍കിയ സര്‍പ്രൈസ്! ചിത്രങ്ങള്‍ വൈറല്‍
കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധാനത്തിന് പുറമെ അഭിനയരംഗത്തും ബേസില്‍ തിളങ്ങിയിരുന്നു. ടൊവിനോ തോമസിനെ നായകനാക്കിയുളള മിന്നല്‍ മുരളിയാണ് ബേസില്‍ ജോസഫിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സിനിമയുടെ ആദ്യ ഘട്ട ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു.

80 ദിവസത്തെ ഷൂട്ടിംഗിന് ശേഷം വീട്ടിലെത്തിയ ബേസിലിന് ഭാര്യ എലിസബത്ത് നല്‍കിയ സര്‍പ്രൈസ് വൈറലായിരുന്നു. ബേസില്‍ തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഒരു സര്‍പ്രൈസ് കേക്ക് നല്‍കിയാണ് ഭാര്യ ബേസിലിനെ സ്വീകരിച്ചത്. കേക്കിനൊപ്പം ചുറ്റും മനോഹരമായി ഒരുക്കിയ ഡെക്കറേഷനും ചേര്‍ത്താണ് ഭര്‍ത്താവിനെ എലിസബത്ത് വരവേറ്റത്.
വയനാട്ടിലായിരുന്നു മിന്നല്‍ മുരളിയുടെ ആദ്യ ഘട്ട ഷെഡ്യൂള്‍ നടന്നത്. നാല് ഭാഷകളില്‍ സിനിമ റിലീസ് ചെയ്യും. നാടന്‍ സൂപ്പര്‍ഹീറോ പരിവേഷം നല്‍കി നായകനെ അവതരിപ്പിക്കുന്നതാണ് ഈ സിനിമ. അജു വര്‍ഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകന്‍, പി ബാലചന്ദ്രന്‍, ജൂഡ് ആന്റണി, ഫെമിന ജോര്‍ജ്, ഷെല്ലി കിഷോര്‍, സ്‌നേഹ ബാബു, മാസ്റ്റര്‍ വസീത് എന്നിവരാണ് ചിത്രത്തിലുള്ളത്. അരുണ്‍, അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യൂ എന്നിവരുടേതാണ് തിരക്കഥ.


Click it and Unblock the Notifications











