Sudani from Nigeria: ആ സംഭവം തന്നെ കരച്ചിലിന്റെ വക്കോളമെത്തിച്ചു! സുഡുമോനെ സങ്കടപ്പെടുത്തിയ സംഭവം
ആ നിമിഷം താന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും സമുവൽ പറഞ്ഞു
സുഡാനി ഫ്രം നൈജിരിയ എന്ന ഒററ ചിത്രം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ കയറിയ താരമാണ് സാമുവല്‍ റോബിൻസൺ എന്ന സുഡുമോൻ. മലയാളികൾക്ക് സുപരിചിതനല്ലെങ്കിൽ പോലും സുഡുമോനെ വളരെ വേഗം മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. മറ്റു വിദേശരാജ്യങ്ങളിലെ താരങ്ങൾക്ക് ലഭിക്കാത്ത പരിഗണനയാണ് സിഡുമോനെ കേരളത്തിൽ നിന്ന് ലഭിച്ചത്. മലപ്പുറത്തുകാരുടെ സ്നേഹവും ഫുട്ബോളിനോടുള്ള കടുത്ത ആരാധനയും പ്രമോയമാക്കി നവാഗതനായ സക്കരിയ്യ ഒരുക്കിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രം കണ്ടിറങ്ങിയവരെല്ലാം പറയുന്നത് കുറെ ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു എന്നാണ്.

എന്നാൽ ചിത്രത്തിനെ കുറിച്ച് അതിലെ താരങ്ങളോടു ചോദിച്ചാലും ഈ മറുപടി തന്നെയാണ് ലഭിക്കുന്നത്. അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു എന്നാണ് ഇവർക്ക് പറയാനുള്ളത്. കൂടാതെ വിദേശത്തു നിന്നു കേരളത്തിലെത്തിയ സുഡുമോനെ കുറിച്ചു പറയാനും ഇവർക്ക് നൂറു നാവാണ്. സുഡുമോനും അങ്ങനെ തന്നെയാണ്. എന്നാൽ ചിത്രത്തിൽ സുഡുമോനെ കരിയിപ്പിച്ച് ഒരു രംഗം ഉണ്ടത്രേ. താരം തന്നെയാണ് ഇതിനെ കുറിച്ചു തുറന്നു പറഞ്ഞത്. ഐഇ മലയാഴത്തിനു നൽകിയ അഭിമുഖത്തുലാണ് തന്നെ കരച്ചിലിന്റെ വക്കോളമെത്തിയ ആസ സംഭവത്തെ കുറിച്ച് പറഞ്ഞത്.
ചിത്രത്തിന്റെ അവസാന ദിവസമായിരുന്നു അത്. ഷൂട്ടിങ്ങ് എല്ലാം അവസാനിപ്പിച്ച് താൻ നൈജിരിയയിലേയ്ക്ക് മടങ്ങി പോകുകയായിരുന്നു. അപ്പോൾ സൗബിന്റെ ഉമ്മ എന്റെ അടുത്തുവന്നു കെട്ടിപ്പിടിച്ചിരുന്നു. ആ നിമിഷം താന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നും സമുവൽ പറഞ്ഞു. ആ നിമിഷം താൻ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. സുഡാനിയുടെ ചിത്രീകരണം പൂർത്തിയാകുമ്പോഴേയ്ക്കും തങ്ങളെല്ലാവരും ഒരു കുടംബംപോലെ അടുത്തിരുന്നുവെന്നും താരം പറഞ്ഞു.


Click it and Unblock the Notifications