സ്റ്റീവ് ലോപ്പസിലെ ഇഎംഎസ്സിന്റെ കൊച്ചുമകന്റെ വില്ലന്‍വേഷം ശ്രദ്ധയാകുന്നു
കൊച്ചി: നിരൂപക പ്രശംസ പിടിച്ചുപറ്റിയ രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ വില്ലന്‍ വേഷം അവതരിപ്പിച്ച നടന്‍ പ്രേക്ഷക ശ്രദ്ധേയാകര്‍ഷിക്കുന്നു. എന്നാല്‍, കമ്മ്യൂണിസ്റ്റ് ആചാര്യന്‍ ഇഎംഎസ്സിന്റെ കൊച്ചുമകന്‍ സുജിത് ശങ്കര്‍ ആണ് വില്ലന്‍ വേഷത്തില്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നത് എന്നറിയുന്നവര്‍ ചുരുക്കമായിരിക്കും. സിനിമയിലെ ഹരിയെന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുമെന്ന് സുജിത് സൂചന നല്‍കിക്കഴിഞ്ഞു.
ക്രൂരനായ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും വിവിധ ഭാവങ്ങളുള്ള വില്ലന്‍വേഷമാണ് സുജിത് മനോഹരമാക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഹാസില്‍ ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ചിത്രത്തിലെ ഫര്‍ഹാന്റെ കഥാപാത്രം ഹരിയെന്ന വില്ലനെ അന്വേഷിച്ചിറങ്ങുകയാണ്.

നല്ല മനുഷ്യനായും ക്രൂരതയുള്ള മുഖമായും തന്റെ വില്ലന്‍ വേഷം സുജിത് ആസ്വദിച്ച് തന്നെ ചെയ്തുവെന്നു പറയാം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് സുജിത് ഏറെ പരിശ്രമിച്ചെന്ന് സിനിമ കണ്ടിറങ്ങുന്ന ആര്‍ക്കും വ്യക്തമാകുന്ന കാര്യമാണ്. രാജീവ് രവിയുടെ ചിത്രത്തിലൂടെ വരവറിയിച്ച സുജിത്തിനെ തേടി കൂടുതല്‍ അവസരങ്ങള്‍ മലയാള സിനിമയില്‍ നിന്നുണ്ടാകുമെന്നുറപ്പാണ്.
നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ബിരുദം നേടിയ വ്യക്തിയാണ് ഇഎംഎസ്സിന്റെ മകന്‍ ഇഎം ശ്രീധരന്റെ മകന്‍ സുജിത്. ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദ വിദ്യാര്‍ത്ഥിയാണ്. അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ പഠനത്തിനിടയിലും മലയാള സിനിമയില്‍ സജീവമാകാനാണ് സുജിത്തിന്റെ തീരുമാനം.


Click it and Unblock the Notifications











