Amy jackson: ഡിഎന്‍എ ടെസ്റ്റ് നടത്തി രജനീകാന്തിന്റെ നായിക: കാരണം തേടി ആരാധകര്‍! കാണാം

By Midhun

നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിമാരിലൊരാളായി മാറിയ താരമാണ് എമി ജാക്‌സണ്‍. എ.എല്‍ വിജയ് സംവിധാനം ചെയ്ത മദിരാശി പട്ടണം എന്ന ചിത്രത്തിലൂടെയാണ് എമി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ ആര്യയുടെ നായിക വേഷത്തിലാണ് നടി എത്തിയിരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ എമി ജാക്‌സണ് സാധിച്ചിരുന്നു. ചിത്രത്തില്‍ ബ്രിട്ടീഷുകാരിയുടെ വേഷത്തിലായിരുന്നു എമി അഭിനയിച്ചിരുന്നത്. തുടര്‍ന്ന് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ഹിന്ദിയിലും അഭിനയിച്ചിരുന്നു.

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രം 'ഐ'യില്‍ എമി ജാക്‌സണായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. ചിത്രത്തില്‍ ഒരു പ്രശസ്ത മോഡലിന്റെ വേഷത്തിലെത്തിയിരുന്ന നടി തന്റെ വേഷം മികവുറ്റതാക്കിയിരുന്നു. രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 2.0യിലും എമി തന്നെയാണ് നായികാ വേഷത്തിലെത്തുന്നത്.

emy jackson

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ മേക്കിങ്ങ് വീഡിയോയ്ക്കും പോസ്റ്ററുകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ചിത്രം ഈ വര്‍ഷം ദീപാവലിക്ക് പുറത്തിറങ്ങുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുവെങ്കിലും റീലീസ് തിയ്യതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അടുത്തിടെ 2.0 യുടെ വിശേഷങ്ങളുമായി ബന്ധപ്പെട്ടുളള വാര്‍ത്തകളിലായിരുന്നു എമി ജാക്‌സണ്‍ നിറഞ്ഞുനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ എമിയുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്.

emy jackson

നടി ഡിഎന്‍എ ടെസ്റ്റിന് വിധേയയായി എന്ന തരത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അച്ഛന്റെ കുടുംബത്തെക്കുറിച്ചും പൂര്‍വ്വികരെക്കുറിച്ചും അറിയുന്നതിനും വേണ്ടിയാണ് ഡിഎന്‍എ ടെസ്റ്റ് ചെയ്‌തെന്നാണ് എമി പറഞ്ഞിരിക്കുന്നത്. അച്ഛന്റെ കുടുംബ ചരിത്രത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും ഡിഎന്‍എ ആന്‍ഡിസ്റ്ററി ടെസ്റ്റിലൂടെ കൂടുതല്‍ അറിയാന്‍ സാധിക്കുമെന്നതിനാലാണ് ടെസ്റ്റിന് വിധേയയായതെന്നുമാണ് എമി ജാക്‌സണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X