കഴിഞ്ഞത് കഴിഞ്ഞു, ആര്യയുടെ വിവാഹത്തെ കുറിച്ച് എങ്ക വീട്ട് മാപ്പിളൈ മത്സരാര്‍ത്ഥി

ജീവിത പങ്കാളിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തിയ നടന്‍ എന്ന ചീത്തപ്പേര് ഇപ്പോഴും ആര്യയുടെ മേലുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ സത്യകഥയെ കുറിച്ച് ആര്‍ക്കും അറിയില്ല. തമിഴ് സീ ടിവി ചാനല്‍ ലോഞ്ച് ചെയ്ത ശേഷം ഒരു റിയാലിറ്റി ഷോ നടത്താന്‍ ആര്യ സമ്മതം നല്‍കിയിരുന്നു. അതിന്റെ പേരിലാണ് റേറ്റിങ് മുന്നില്‍ കണ്ട് എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോ ആരംഭിച്ചത്.

arya

16 നവവധുകള്‍ക്കൊപ്പം ആരംഭിച്ച ഷോ തുടക്കം മുതലേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ പതിനാറ് പേരില്‍ ആരെയായിരിക്കും ആര്യ വിവാഹം ചെയ്യുക എന്ന് പ്രേക്ഷകരും ആകാംക്ഷയോടെ ഉറ്റുനോക്കി. എന്നാല്‍ ഷോ ഫൈനലില്‍ എത്തിയപ്പോള്‍ ഇതിലാരെയും വധുവായി സ്വീകിരിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ആര്യ.

ഫൈനലില്‍ എത്തിയ മത്സരാര്‍ത്ഥികളില്‍ ഒരാളായ സീത ലക്ഷ്മി ആര്യയെ വിവാഹം ചെയ്യും എന്ന് ഇടയ്ക്ക് വാര്‍ത്തകളുണ്ടായിരുന്നു. ആര്യ നടി സയ്യേഷയുമായുള്ള വിവാഹം പ്രഖ്യാപിച്ചതോടെ അതും പോയി. ആര്യയുടെ വിവാഹം വാര്‍ത്ത പുറത്ത് വന്നതോടെ സീതാലക്ഷ്മിയുടെ സ്വസ്തതയും പോയി. ആര്യയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിരന്തരം നേരിട്ടപ്പോള്‍ സീതാലക്ഷ്മി പ്രതികരിച്ചു.

'എല്ലാവരോടും ഒരു കാര്യം പറയാനുണ്ട്. ആര്യ - സയ്യേഷ വിവാഹവുമായി ബന്ധപ്പെട്ട് എനിക്ക് ധാരാളം സന്ദേശങ്ങള്‍ വരുന്നുണ്ട്. കഴിഞ്ഞത് കഴിഞ്ഞു. മറന്ന് മുന്നോട്ട് പോവുക. എന്നെ കുറിച്ച് ആരും സങ്കടപ്പെടണ്ട. ഞാന്‍ സുഖമായിരിക്കുന്നു, അതെല്ലാം മറന്നു. ഇപ്പോള്‍ ജീവിതത്തിലും കരിയറിലുമാണ് ശ്രദ്ധ. എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി' സീതാ ലക്ഷ്മി തന്റെ സോഷ്യല്‍ മീഡിയ പേജിലെഴുതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X