ആര്യ വീണ്ടും കുടുങ്ങി! അബര്‍നദി ആര്യയെ മാത്രമേ വിവാഹം കഴിക്കൂ, എങ്കെ വീട്ടു മാപ്പിളെ വിവാദത്തിലേക്ക്

കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ശ്രദ്ധേയമായ റിയാലിറ്റി ഷോ ആയിരുന്നു എങ്കെ വീട്ടു മാപ്പിളെ. തനിക്കൊരു വധുവിനെ വേണമെന്ന ആവശ്യവുമായി തമിഴ് നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ ആയിരുന്നു എങ്കെ വീട്ടു മാപ്പിളെ. ആര്യ വിവാഹം കഴിക്കുന്നത് ആരെയായിരിക്കും എന്നറിയാനുള്ള ആകാംഷയായിരുന്നു മലയാളം, തമിഴ് പ്രേക്ഷകര്‍. എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തുന്നൊരു തീരുമാനമായിരുന്നു ആര്യ എടുത്തത്.

enga-veetu-mappillai

തുടക്കം മുതല്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ ഷോ ആയിരുന്നിത്. പതിനാറ് പേരുമായി ആരംഭിച്ച പരിപാടിയുടെ അവസാനം വരെ ഉണ്ടായിരുന്നത് മൂന്ന് പേരായിരുന്നു. മൂവരും വിവാഹത്തിന് തയ്യാറെടുത്തായിരുന്നെങ്കിലും ഗ്രാന്‍ഡ് ഫിനാലെയില്‍ തനിക്ക് ആരെയും കെട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു ആര്യയുടെ മറുപടി. ഇതോടെ ആര്യയ്ക്കും ഷോയ്ക്കുമെതിരെ പ്രേക്ഷകര്‍ രൂക്ഷ വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. എങ്കെ വീട്ടു മാപ്പിളെ അവസാനിച്ച് മാസങ്ങള്‍ ആയെങ്കിലും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന തീരുമാനത്തിലാണ് ഒരു മത്സരാര്‍ത്ഥി.

 എങ്കെ വീട്ടു മാപ്പിളെ

എങ്കെ വീട്ടു മാപ്പിളെ

തെന്നിന്ത്യന്‍ ടെലിവിഷന്‍ ലോകം ഇതുവരെ കാണാത്തൊരു റിയാലിറ്റി ഷോയുമായിട്ടായിരുന്നു ആര്യ വന്നത്. താന്‍ ഒരുപാട് ശ്രമിച്ചിട്ടും ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ ഇത്തരമൊരു ഷോ നടത്തി വധുവിനെ കണ്ടെത്താനാണ് തീരുമാനമെന്നും താരം പറഞ്ഞിരുന്നു. എങ്കെ വീട്ടു മാപ്പിളെ എന്ന പേരില്‍ തമിഴില്‍ കളേഴ്സ് ടിവിയിലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. മലയാളത്തില്‍ ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ടിവിയില്‍ മൊഴി മാറ്റി എത്തിയിരുന്നു. വിമര്‍ശനങ്ങള്‍ പല വഴിയ്ക്ക് വന്നിരുന്നെങ്കിലും പ്രേക്ഷകരുടെ പിന്തുണ ഉള്ളതിനാല്‍ കുഴപ്പമില്ലാതെ പോവുകയായിരുന്നു.

 നിരാശപ്പെടുത്തിയ തീരുമാനം

നിരാശപ്പെടുത്തിയ തീരുമാനം

ആര്യയുടെ വിവാഹം കാത്തിരുന്ന ആരാധകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും നിരാശ നല്‍കിയ വാര്‍ത്തയായിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ ആര്യ പറഞ്ഞത്. എനിക്കിപ്പോള്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല. ഇവരില്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്നുമായിരുന്നു ആര്യ പറഞ്ഞത്. ഷോ തുടങ്ങിയതിന് ശേഷം പലരും ആര്യ ആരെയും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ അത് തന്നെയായിരുന്നു സംഭവിച്ചത്.

 അബര്‍നദി രംഗത്ത്

അബര്‍നദി രംഗത്ത്

പരിപാടിയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്ന മത്സരാര്‍ത്ഥിയായിരുന്നു കുംഭകോണം സ്വദേശിനിയായ അബര്‍നദി. സോഷ്യല്‍ മീഡിയ പേജിലൂടെ അബര്‍നദിയ്ക്ക് ആരാധകരുടെ വലിയ പിന്തുണയായിരുന്നു ഉണ്ടായിരുന്നത്. അബര്‍നദി ആര്‍മി എന്ന പേരില്‍ ഫേസ്ബുക്കില്‍ ഫാന്‍സ് പേജ് വരെ ഉണ്ടായിരുന്നു. ആര്യയുടെ ജീവിത പങ്കാളിയാവാന്‍ സാധ്യത ഏറെയുണ്ടായിരുന്ന അബര്‍നദി ഫിനാലെയ്ക്ക് തൊട്ട് മുന്‍പ് അവസാനഘട്ട എലിമിനേഷനിലൂടെ പുറത്തേക്ക് പോയിരുന്നു. ഷോ നല്‍കിയ പ്രശസ്തി അബര്‍നദിയ്ക്ക് സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. എന്തൊക്കെ സൗഭാഗ്യം വന്നാലും ആരാധകര്‍ക്ക് കൊടുത്ത വാക്കില്‍ മാറ്റമില്ലെന്നാണ് അബര്‍നദിയിപ്പോള്‍ പറയുന്നത്.

ആര്യയെ മാത്രമേ വിവാഹം കഴിക്കൂ..

ആര്യയെ മാത്രമേ വിവാഹം കഴിക്കൂ..

വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അബര്‍നദി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ജിവി പ്രകാശാണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ എത്ര തിരക്ക് വന്നാലും ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന തീരുമാനത്തില്‍ തന്നെയാണ് അബര്‍നദിയിപ്പോഴും. മുന്‍പൊരു അഭിമുഖത്തിലാണ് അബര്‍നദിയുടെ വെളിപ്പെടുത്തല്‍. അക്കാര്യത്തില്‍ ഒരു മാറ്റമില്ലെന്ന് തന്നെയാണ് അബര്‍നദി വീണ്ടും പറയുന്നത്. ഒരു ഓണ്‍ലൈന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അബര്‍നദി വീണ്ടും മനസ് തുറന്നത്.

 ചിന്താഗതിയ്ക്ക് ഒരു മാറ്റവും വന്നില്ല..

ചിന്താഗതിയ്ക്ക് ഒരു മാറ്റവും വന്നില്ല..

ഷോ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞു. കുറച്ച് കൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്നാല്‍ ഇപ്പോഴും എന്റെ ചിന്താഗതിയ്ക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം കഴിക്കൂ. അതിന് സാധിച്ചില്ലെങ്കില്‍ വേറെ കല്യാണം കഴിക്കുന്നില്ല. ഞാന്‍ ഇപ്പോല്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യമെന്നും വിവാഹം അല്ലാതെ ജീവിതത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതെല്ലാം ചെയ്ത് തീര്‍ക്കണമെന്നും അബര്‍നദി പറയുന്നു.

 അബര്‍നദിയുടെ മാസ് ഡയലോഗ്..

അബര്‍നദിയുടെ മാസ് ഡയലോഗ്..

എങ്കെ വീട്ടു മാപ്പിളെയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ അബര്‍നദിയും പങ്കെടുക്കാന്‍ എത്തിയിരുന്നു. ആര്യയുടെ തീരുമാനം കേട്ട് 'നമ്മുടെ ആള് വേറെ ലെവലാണ്' എന്നായിരുന്നു അബര്‍നദി വിളിച്ച് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ ബ്രഹ്മാചര്യ ആയിരിക്കാനാണോ നിങ്ങളുടെ തീരുമാനം. വേണമെങ്കില്‍ ഞാനും കാത്തിരിക്കാമെന്നും അബര്‍നദി ആര്യയോട് പറഞ്ഞിരുന്നു. അബര്‍നദിയുടെ ഈ വാക്കുകള്‍ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആര്യയുടെ സുഹൃത്തുക്കളെല്ലാം അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നവരായിരുന്നു.

ആയിരക്കണക്കിന് അപേക്ഷകള്‍

ആയിരക്കണക്കിന് അപേക്ഷകള്‍

ആര്യ ഇത്തരമൊരു ഷോ ആരംഭിക്കുന്നുണ്ടെന്ന് അറിഞ്ഞ് ഇന്ത്യയില്‍ പലയിടത്ത് നിന്നുമായി ആയിരിക്കണക്കിന് അപേഷകളായിരുന്നു എത്തിയത്. അതില്‍ പതിനാറ് പേരെയായിരുന്നു മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. ഒരോ ഘട്ടത്തിലും കഠിനമായ ടാസുകളായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്നിരുന്നത്. പതിനാറ് പേരില്‍ ആറ് പേര്‍ മലയാളികളായിരുന്നു എന്നതാണ് കേരളത്തിലും ഷോ ജനപ്രീതി നേടാന്‍ കാരണം. ഫൈനലില്‍ മലയാളിയായ സീതാലക്ഷ്മി, അഗത, ശ്രീലങ്കന്‍ സുന്ദരി സൂസന്ന, എന്നിവരായിരുന്നു ഉണ്ടായിരുന്ന മൂന്ന് മത്സരാര്‍ത്ഥികള്‍.

ജനപ്രിയമായ പരിപാടി

ജനപ്രിയമായ പരിപാടി

ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തൊരു പരിപാടിയാണിതെന്നായിരുന്നു പലരും വിമര്‍ശിച്ചിരുന്നത്. പെണ്ണു കാണലും, പെണ്ണിന്റെ വീട് സന്ദര്‍ശിക്കലുമായി നിരവധി കാര്യങ്ങള്‍ ആര്യ ചെയ്തിരുന്നു. പരിപാടിയെ കുറിച്ച് വന്ന വിമര്‍ശനങ്ങളില്‍ ആദ്യം പറഞ്ഞിരുന്നതാണ് ആര്യ ആരെയും വിവാഹം കഴിക്കില്ലെന്ന് തന്നെയായിരുന്നു. നമ്മുടെ സംസ്‌കാരത്തിന് ഒട്ടും ചേരാത്ത സംഭവമാണെന്നും പെണ്‍കുട്ടികളുടെ മനസ് വെച്ചിട്ടുള്ള കളിയാണ് നടക്കുന്നതെന്നും ആരോപണം വന്നിരുന്നു. അവസാനം പ്രേക്ഷകര്‍ പറഞ്ഞത് പോലെയായിരുന്നു സംഭവിച്ചത്.

പ്രശസ്തിയായിരുന്നു ലക്ഷ്യം

പ്രശസ്തിയായിരുന്നു ലക്ഷ്യം

പുറത്ത് വന്ന മത്സരാര്‍ത്ഥികളില്‍ പലരും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മത്സരത്തില്‍ വിജയിക്കുന്ന ആളെ ആര്യ വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല. എന്നാല്‍ താന്‍ വന്നത് വെറും പ്രശസ്തിയ്ക്ക് വേണ്ടി മാത്രമായിരുന്നെന്ന് മലയാളിയായ ശ്രിയ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സിനിമയാണ് തന്റെ ലക്ഷ്യമെന്നും എത്രയും വേഗം സിനിമയിലേക്കെത്തനായിരുന്നു തന്റെ താല്‍പര്യം. അടുത്തൊന്നും താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രിയ വ്യക്തമാക്കിയിരുന്നു.

ആര്യയുടെ തീരുമാനം

ആര്യയുടെ തീരുമാനം

അബര്‍നദി ഈ തീരുമാനമെടുക്കുമ്പോള്‍ ആര്യ എന്തായിരിക്കും തീരുമാനിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മറ്റുള്ളവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ ആര്യ അബര്‍നദിയെ തന്നെ വിവാഹം കഴിക്കണമെന്നാണ് ചിലര്‍ പറയുന്നത്. തീരുമാനം മാറ്റാതെ അബര്‍നദി കാത്തിരിക്കുകയാണെങ്കില്‍ ആര്യ വിവാഹത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X