എങ്കേയും എപ്പോതും ടീം വീണ്ടും ഒന്നിയ്ക്കുന്നു
ചെന്നൈ: തമിഴില്‍ ഹിറ്റായി മാറിയ എങ്കേയും എപ്പോതും ടീം വീണ്ടും ഒന്നിയ്ക്കുന്നു. എങ്കേയും എപ്പോതും എന്ന ചിത്രത്തിലെ നായകന്‍മാരില്‍ ഒരാളും തമിഴിലെ തിരക്കേറിയ യുവനടനായ വിജയും ചിത്രത്തിന്റെ സംവിധായകനായ എം ശരവണനുമാണ് വീണ്ടും ഒന്നിയ്ക്കുന്നത്.
ജയ് ചിത്രത്തില്‍ അഭിനയിക്കുന്നതായണ് റിപ്പോര്‍ട്ട്. എന്നാല്‍ മറ്റ് താരങ്ങളെ ഇത് വരെയും നിശ്ചയിച്ചിട്ടില്ലെന്ന് സംവിധായകന്‍. ടെക്‌നിക്കല്‍ ടീമിനെ നിശ്ചയിച്ച ശേഷമാകും അഭിനേതാക്കളെ നിശ്ചയിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു. ഡി ഇമ്മനാണ് ചിത്രത്തിന് ഈണമിടുന്നത്. ദിനേഷ് കൃഷ്ണനാണ് ക്യാമറ.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഈമാസം തന്നെ ആരംഭിയ്ക്കാനാണ് പദ്ധതിയിടുന്നത്. ആക്ഷന്‍ റൊമാന്റിക് ചിത്രമാകും തന്റെ പുതിയ ചിത്രമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല.
എങ്കേയും എപ്പോതിനും ശേഷം വിക്രം പ്രഭവിനെ നായകനാക്കി ഇവന്‍ വേറെ മാതിരി എന്ന ചിത്രം ഒരുക്കിയിരുന്നു. ജയ്, അഞ്ജലി, അനന്യ, ഷര്‍വാനന്ദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ എങ്കേയും എപ്പോതും ഹിറ്റായിരുന്നു.


Click it and Unblock the Notifications