ശശിപാട്ട് വൈറലാവുന്നു! റിമിക്കൊപ്പം ആടിപാടി അജു വര്‍ഗീസും!!
ചെറിയൊരു ഇടവേളയ്ക്കു ശേഷം സംവിധായകനായി വീണ്ടും തിരിച്ചുവരവു നടത്തുകയാണ് ബാലചന്ദ്രമേനോന്‍. 36 ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും അറുപതിലേറെ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യ്ത ബാലചന്ദ്രമേനോന്‍ താന്‍ സംവിധാനം ചെയ്യ്ത 29 ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്യ്തിട്ടുണ്ട്.
എന്നാലും ശരത്ത് എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോന്‍ വീണ്ടും സംവിധായകനായി തിരിച്ചുവരവു നടത്തുന്നത്. ചിത്രത്തിലെ ശശിപാട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നീയാണേ ഞാനാണേ എല്ലാരും ശശിയാണേ എന്നു തുടങ്ങുന്ന ഗാനം ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്. അജു വര്‍ഗിസ്, റിമി ടോമി എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഹരിനാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം നല്‍കിയിരിക്കുന്നത്. റിമി ടോമി, നിരഞ്ജ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് എന്നാലും ശരത്ത്. കേരളത്തില്‍ ഈ അടുത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചാര്‍ളി ജോ, നിധി അരുണ്‍, നിത്യ നരേഷ്, ബാലചന്ദ്രമേനോന്‍, ജോയ് മാത്യു, മേജര്‍ രവി, ലാല്‍ ജോസ്, എ കെ സാജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൃഷ്ണകലാ ക്രിയേഷന്‍സിന്റെ ബാനറില്‍ ആര്‍ ഹരികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1978ല്‍ പുറത്തിറങ്ങിയ ഉത്രാടരാത്രി ആണ് ബാലചന്ദ്രമേനോന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യ്ത ചിത്രം. പിന്നീട് നിരവധി ചിത്രങ്ങള്‍ അദ്ധേഹം തിരക്കഥെയഴുതി സംവിധാനം ചെയ്യ്തു. ഈ ചിത്രങ്ങളിലൊക്കെയും അഭിനയിക്കുകയും ചെയ്യ്തു. ഏറ്റവും കൂടുതല്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ബാലചന്ദ്രമേനോന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡും ലഭിച്ചിരുന്നു.2015ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സംവിധാനം ചെയ്യും' എന്ന ചിത്രമാണ് അദ്ധേഹം അവസാനമായി സംവിധാനം ചെയ്യ്ത ചിത്രം.


Click it and Unblock the Notifications











