10 സംവിധായകരെ കൊണ്ട് ബാലചന്ദ്രമേനോന്റെ മാജിക്! എന്നാലും ശരത്ത് തിയറ്ററുകളിലേക്ക്, ഓഡിയന്‍സ് റിവ്യൂ
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച സംവിധായകനാണ് ബാലചന്ദ്ര മേനോന്‍. 2015 ല്‍ ഞാന്‍ സംവിധാനം ചെയ്യും എന്ന സിനിമയായിരുന്നു ബാലചന്ദ്ര മേനോന്റെ സംവിധാനത്തിലെത്തിയ അവസാന സിനിമ. ശേഷം ക്യാംപസ് ത്രില്ലറായി എന്നാലും ശരത്ത് എന്ന ചിത്രം സംവിധാനം ചെയ്ത് ജൂലൈ 27 ന് തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ്.

പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി കോളേജ് പശ്ചാതലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പത്ത് സംവിധായകന്മാര്‍ അഭിനയിക്കുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാലചന്ദ്ര മേനോന്‍ ഒരു ക്യാംപസ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും എന്നാലും ശരത്തിനുണ്ട്. മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്ക സംവിധായകന്‍ ഈ ചിത്രത്തിലൂടെ 40 പുതുമുഖങ്ങളെ പരിചയപ്പെടുത്തുന്നുണ്ടെന്നുള്ള സവിശേഷതയുമുണ്ട്.


Click it and Unblock the Notifications











