പാട്ട് പൊളിച്ചു! എന്നാലും ശരതിലെ ‘തുള്ളി മഴ വെള്ളം തെന്നി ഒഴുകുമ്പോൾ’ മനോഹരമായ ഗാനം പുറത്ത്,കാണാം
തുള്ളി മഴ വെള്ളം തെന്നി ഒഴുകുമ്പോൾ' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ബാലചന്ദ്ര മേനോൻ തിരക്കഥ എഴുതി സംവിധാനംനം ചെയ്യുന്ന ചിത്രമാണ് എന്നാലും ശരത്. ക്യാംപസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പാട്ട് പുറത്തിറങ്ങി. തുള്ളി മഴ വെള്ളം തെന്നി ഒഴുകുമ്പോൾ' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക് അഹമ്മദിന്റെ വരികൾക്ക് ഒസേപ്പച്ചൻ സംഗീതം നൽകിയ ഗാനം ശ്വേതാ മോഹനാണ് ആലപിച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. . പാമ്പാടി എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത വാര്‍ത്തകളെ പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയത്. 35 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാലചന്ദ്ര മേനോന്‍ കാംപസ് പശ്ചാത്തിൽ സിനിമ എടുക്കുന്നത്. ബാലചന്ദ്ര മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ഹരികുമാറാണ്.
മലയാളത്തിൽ ഒരുപിടി പുതുമുഖ താരങ്ങളെ സമ്മനിച്ച സംവിധായകനാണ് ബാലചന്ദ്രൻ മേനോൻ. വീണ്ടും ഒരു ഇടവേളയ്ക്ക് ശേഷം അദ്ദേഹം പുതുമുഖങ്ങളായി തിരിച്ചു വരുകയാണ്. പുതുമുഖ താരങ്ങളായ ചാർളി, നിത്യ, നിധി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജും ട്രെയിലർ ദുൽഖർ സൽമ്മാനുമാണ് പുറത്തു വിട്ടത്2015 ൽ പുറത്തിറങ്ങിയ 'ഞാൻ സംവിധാനം ചെയ്യും' ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.


Click it and Unblock the Notifications











