»   » മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

Posted By:
Subscribe to Filmibeat Malayalam

മൊയ്തീന്‍ കാഞ്ചനമാല പ്രണയം എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ ഒരു പ്രധാന കാരണം അതിന്റെ പ്രോക്‌സിമിറ്റിയാണ്. ആ കഥ തമിഴിലെത്തുമ്പോള്‍ തമിഴ്‌നാട്ടുകാര്‍ക്ക് ചിത്രം ആസ്വദിക്കാന്‍ കഴിയുമോ?

കഴിഞ്ഞാലും ഇല്ലെങ്കിലും എന്ന് നിന്റെ മൊയ്തീന്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. പക്ഷെ മലയാളത്തില്‍ അവതരിപ്പിച്ചതുപോലെ ആ ജീവിതം അങ്ങനെ പകര്‍ത്തുകയാകില്ല, തമിഴിന്റെ സംസ്‌കാരത്തിനനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തുമെന്ന് സംവിധായകന്‍ ആര്‍ എസ് വിമല്‍ പറഞ്ഞു.

മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ തിരക്കഥയും സംവിധാനവും ആര്‍ എസ് വിമല്‍ തന്നെയായിരിക്കും.

മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

തമിഴില്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രമുഖ എഴുത്തുകാരന്‍ ജയമോഹനായിരിക്കും. ഇക്കാര്യം ജയമോഹനുമായി ചര്‍ച്ച ചെയ്തതായി വിമല്‍ സ്ഥിരീകരിച്ചു. നേരത്തെ പൃഥ്വി നായകനായ കാവ്യ തലൈവയ്ക്ക് തിരക്കഥയെഴുതിയത് ജയമോഹനാണ്.

മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

ഗോപി സുന്ദറിന്റെ ഗാനങ്ങളായിരുന്നു മലയാളത്തില്‍ മറ്റൊരു ഹൈലാറ്റ്. തമിഴിലെത്തുമ്പോള്‍ ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത് എ ആര്‍ റഹ്മാനായിരിക്കുമത്രെ.

മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

പൃഥ്വിരാജും പാര്‍വ്വതിയും തന്നെയാണ് ചിത്രത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുക.

മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

കാഞ്ചനമാല - മൊയ്തീന്‍ പ്രണയം ഒട്ടും മായം ചേര്‍ക്കാതെയാണ് മലയാളത്തില്‍ അവതരിപ്പിച്ചതെങ്കില്‍ തമിഴിലെത്തുമ്പോള്‍, അവിടെയുള്ള സംസ്‌കാരത്തിന്റെ ഭാഗമായി കഥയില്‍ അല്പം മാറ്റം വരുത്തുമെന്ന് സംവിധായകന്‍ പറഞ്ഞു.

മൊയ്തീന്‍ കാഞ്ചനമാല പ്രണയം തമിഴിലേക്ക്, അവര്‍ക്കെന്ത് മനസ്സിലാവും?

19 ാം തിയ്യതി കേരളത്തില്‍ റിലീസ് ചെയ്ത എന്ന് നിന്റെ മൊയ്തീന്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. കേരളം ഒരോ സ്വരത്തില്‍ പറയുന്നു ഇത് അനശ്വര പ്രണയം...

English summary
Ennu Ninte Moideen, the recent Prithviraj starrer blockbuster will be remade into Tamil soon. Director RS Vimal announced the news in the recent press meet. Prithviraj will reprise his role in the remake as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam