എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

By Aswini

താഴ്ന്നും പൊന്തിയും മലയാള സിനിമ അങ്ങനെ മുന്നോട്ട് പോകുകയാണ്. തടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷ ഒരു മികച്ച ചിത്രമെന്ന കണക്കെ.. പ്രേമത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം കേരളക്കര ഇളക്കി മറിക്കുന്ന അടുത്ത ചിത്രമായിരിക്കുകയാണ് ഇപ്പോള്‍ എന്നു നിന്റെ മൊയ്തീന്‍.

വിമര്‍ശനാത്മകമായ ഒരു ചിത്രം ബോക്‌സോഫീസ് കീഴടക്കുന്നത് മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാകും. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത്, പൃഥ്വിരാജും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ എന്ന് നിന്റെ മൊയ്തീന്റെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് നോക്കാം,

ആദ്യത്തെ ദിവസം

എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

81 ലക്ഷം കടന്നതേയുള്ളൂ ആദ്യത്തെ ദിവസം. അതും മലബാര്‍ ഭാഗത്തുനിന്നാണ് കൂടുതല്‍ കളക്ഷന്‍ വന്നത്

രണ്ടാം ദിവസം

എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

1.25 കോടി കടന്നു രണ്ടാം ദിവസം. അതും ഭൂരിഭാഗ കളക്ഷനും മലബാര്‍ സൈഡില്‍ നിന്നു തന്നെ.

രണ്ട് ദിവസത്തെ റിപ്പോര്‍ട്ട്

എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി ചിത്രം നേടിയിരിക്കുന്നത് 2.14 കോടിയാണ്.

വൈഡ് റിലീസില്ല

എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

ചിത്രത്തിന് വൈഡ് റിലീസല്ല എന്നത് കളക്ഷനെ ബാധിക്കുമോ. കേരളം വിട്ടാല്‍ ചിത്രത്തിന് മറ്റ് സംസ്ഥാനങ്ങളിലൊന്നും അധികം ഷോകളില്ല. അറബി നാടുകളിലൊന്നും ചിത്രം റിലീസ് ചെയ്തിട്ടില്ല.

കേരളത്തിന് പുറത്തേക്ക്

എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയിലെ സ്വീകാര്യത കണക്കിലെടുത്ത് ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ കേരളത്തിന് പുറത്തും ചിത്രത്തിന് വൈഡ് റിലീസ് ഏര്‍പ്പെടുത്തും.

സമീപകാലത്തെ മികച്ച ചിത്രം

എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

സമീപകാലത്ത് ഇറങ്ങിയതില്‍ വച്ച് ഏറ്റവും മികച്ച ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍ എന്നാണ് പ്രേക്ഷകാഭിപ്രായം. വിമര്‍ശനാത്മകമായ ഒരു ചിത്രം ബോക്‌സോഫീസ് കീഴടക്കുന്നത് മലയാള സിനിമാ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമാകും.

അനശ്വര പ്രണയം

എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?

1960 ല്‍ മുക്കത്ത് സംഭവിച്ച ഒരു യഥാര്‍ത്ഥ പ്രണയ കഥയെ ആസ്പദമാക്കിയാണ് എന്ന് നിന്റെ മൊയ്തീന്‍ ഒരുക്കിയിരിക്കുന്നത്. ആ പ്രണയ കഥയിലെ നായിക കാഞ്ചന മാല ഇപ്പോഴും മൊയ്തീന്റെ ഓര്‍മകളില്‍ ജീവിയ്ക്കുന്നു എന്നതും സിനിമയ്ക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നതിന്റെ ഒരു കാരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X