»   » അഞ്ച് ദിവസം കൊണ്ട് അഞ്ച് കോടി നേടി കാഞ്ചനയും മോയ്തീനും

അഞ്ച് ദിവസം കൊണ്ട് അഞ്ച് കോടി നേടി കാഞ്ചനയും മോയ്തീനും

Posted By:
Subscribe to Filmibeat Malayalam

മുക്കത്തെ ചരിത്ര പ്രണയം ഇപ്പോള്‍ കേരളത്തിന്റെ ഭാഗമായിരിക്കുന്നു. അനശ്വര പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം സ്പഷ്ടമാക്കി കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ജീവിത കഥ, എന്ന് നിന്റെ മൊയ്തീന്‍.

Also Read: എന്നു നിന്റെ മൊയ്തീന്‍: രണ്ട് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍?


ആദ്യത്തെ അഞ്ച് ദിവസം കഴിയുമ്പോഴേക്കും ചിത്രം അഞ്ച് കോടി ഗ്രോസ് കളക്ഷന്‍ നേടി എന്നതാണ് പുതിയ വാര്‍ത്ത. അതും കേരളത്തില്‍ നിന്നു മാത്രം എന്നത് ശ്രദ്ധേയം. അതിന് പുറത്തെ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ...


Also Read: എന്നു നിന്റെ മൊയ്തീന്‍ നിരൂപണം: ഇതൊരു അനശ്വര പ്രണയ വീരകഥ


അഞ്ച് ദിവസം കൊണ്ട് അഞ്ച് കോടി നേടി കാഞ്ചനയും മോയ്തീനും

1960 ല്‍ കോഴിക്കോട് ജില്ലയിലെ മുക്കത്ത സംഭവിച്ച യഥാര്‍ത്ഥ സംഭവത്തെയും ജീവിതത്തെയും ആസ്പദമാക്കിയൊരിക്കിയ ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. കഥയിലെ കഥാപാത്രങ്ങളാരും സാങ്കല്‍പികമല്ല. നായിക കാഞ്ചന മാല ഇന്നും മൊയ്തീന്റെ ഓര്‍മകളില്‍ ജീവിയ്ക്കുന്നു.


അഞ്ച് ദിവസം കൊണ്ട് അഞ്ച് കോടി നേടി കാഞ്ചനയും മോയ്തീനും

മാധ്യമപ്രവര്‍ത്തകനായ ആര്‍ എസ് വിമലിന്റെ ആറ് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമാണ് എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം. നേരത്തെ ഈ പ്രണയത്തെ ആസ്പദമാക്കി ജലം കൊണ്ട് മുറിവേറ്റഴള്‍ എന്നൊരു ഡോക്യുമെന്ററി വിമല്‍ സംവിധാനം ചെയ്തിരുന്നു.


അഞ്ച് ദിവസം കൊണ്ട് അഞ്ച് കോടി നേടി കാഞ്ചനയും മോയ്തീനും

മൊയ്തീനായി പൃഥ്വിരാജും കാഞ്ചനമാലയായി പാര്‍വ്വതിയുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിയ്ക്കുന്നത്. ഇരുവരുടെ അഭിനയത്തെയും പ്രശംസനീയമാണ്.


അഞ്ച് ദിവസം കൊണ്ട് അഞ്ച് കോടി നേടി കാഞ്ചനയും മോയ്തീനും

സിനിമ ഹിറ്റായതിനൊപ്പം ചെറിയ ചില വിവാദങ്ങളുമുണ്ടി. മൊയ്തീന്റെ രാഷ്ട്രീയത്തെ കോമാളിവത്കരിച്ചെന്നും പറഞ്ഞ് വിടി ബല്‍റാം അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.


അഞ്ച് ദിവസം കൊണ്ട് അഞ്ച് കോടി നേടി കാഞ്ചനയും മോയ്തീനും

ദൃശ്യത്തിനും പ്രേമത്തിന് ശേഷം മലയാളത്തില്‍ മറ്റൊരു ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ് എന്ന് നിന്റെ മൊയ്തീന്‍. കേരളം ഒരേ സ്വരത്തില്‍ ചിത്രത്തെ അംഗീകരിച്ചിരിയ്ക്കുന്നു. ഒരാള്‍ പോലും സിനിമയെ കുറിച്ച് മോശമായി ഒരു പരമാര്‍ശം ഉന്നയിച്ചില്ല എന്നത് കൂടെ ശ്രദ്ധിക്കണം


English summary
Ennu Ninte Moideen: First 5 Days Box Office Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam