»   » മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

Posted By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുമ്പോള്‍ പൃഥ്വിരാജിന് ഇരട്ടി മധരുമാണ്. 13 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തില്‍ പൃഥ്വി ഒറ്റയ്ക്ക് നേടിയ ഏറ്റവും വലിയ ആദ്യത്തെ ബോക്‌സോഫീസ് വിജയമാണ് എന്നു നിന്റെ മൊയ്തീന്‍.

സെല്ലുലോയ്ഡ്, അയാളും ഞാനും തമ്മില്‍, മുംബൈ പൊലീസ്, മെമ്മറീസ് അങ്ങനെ തുടര്‍ച്ചയായ വിജയങ്ങള്‍ നേടിയെങ്കിലും കളക്ഷന്‍ കാര്യത്തില്‍ പൃഥ്വിയ്ക്ക് ഇങ്ങനെ ഒരു കുതിച്ചു ചാട്ടം ഇതാദ്യമാണ്. നേരത്തെ ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ് 20 കോടി കടന്നെങ്കിലും മള്‍ട്ടി സ്റ്റാര്‍ ചിത്രമായതുകൊണ്ട് ആ വിജയം പൃഥ്വിയ്ക്ക് ഒറ്റയ്ക്ക് നുണയാന്‍ കഴിഞ്ഞിരുന്നില്ല.

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമാണ് എന്ന് നിന്റെ മൊയ്തീന്‍. യഥാര്‍ത്ഥ ജീവിതമാണ് സിനിമ

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

റിലീസ് ചെയ്ത് 22 ദിവസത്തെ കളക്ഷന്‍ നോക്കുകയാണെങ്കില്‍ ചിത്രം 21.80 കോടി ഇതുവരെ നേടി. ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

21.80 കോടി എന്ന് പറഞ്ഞത് കേരളത്തിനകത്തെ കണക്കാണ്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ള കണക്കുകള്‍ വരുമ്പോള്‍ ഇതിലും മകളിലാവും. അമേരിക്കയിലും കാനഡയിലും ചിത്രം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

13 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പൃഥ്വി ഒറ്റയ്ക്ക് നേടിയ ഏറ്റവും വലിയ ആദ്യത്തെ ബോക്‌സോഫീസ് വിജയമാണ് എന്നു നിന്റെ മൊയ്തീന്‍

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

പൃഥ്വിരാജ് അഭിനയിച്ച് 20 കോടിയ്ക്ക് മുകളില്‍ കടന്ന ഒരു ചിത്രം ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സാണ്. എന്നാല്‍ അതൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രമായതുകൊണ്ട് തന്നെ ആ വിജയം പൃഥ്വിയ്ക്ക് ഒറ്റയ്ക്ക് അവകാശപ്പെടാന്‍ സാധിക്കുമായിരുന്നില്ല. 23 കോടിയാണ് ക്ലാസ്‌മേറ്റ്‌സിന്റെ കളക്ഷന്‍.

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പോക്കിരി രാജയാണ് 20 കോടി കടന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. 23.50 കോടിയാണ് ചിത്രം ബോക്‌സോഫീസില്‍ നിന്നും വാരിയത്. ആ വിജയവും മമ്മൂട്ടിയ്‌ക്കൊപ്പം പോയി. എന്നാല്‍ മൊയ്തീന്റെ വിജയം പൃഥ്വിയ്ക്ക് മാത്രമുള്ളതാണ്. ആദ്യത്തോ സോളോ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ്.

മൊയ്തീന്‍ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ബോക്‌സോഫീസ് വിജയം!

ഇന്ത്യന്‍ റുപീസിന് ശേഷമാണ് പൃഥ്വിയുടെ കരിയര്‍ മാറിയത്. പിന്നീട് അയാളും ഞാനും മുതല്‍ സെല്ലുലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍ത് ഡേ തുടങ്ങി എന്ന് നിന്റെ മൊയ്തീന്‍ വരെ തുടര്‍ച്ചയായി വിജയങ്ങള്‍. ഇടയ്ക്ക് പൊളിഞ്ഞ ലണ്ടന്‍ ബ്രിഡ്‌ജൊന്നും ആരും ശ്രദ്ധിച്ചതേയില്ല.

English summary
Ennu Ninte Moideen has become the highest solo blockbuster of Prithviraj in his acting career spanning 13 years.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam