»   » കണ്ണോണ്ട് ചൊല്ലണ്...മിണ്ടാണ്ട് മിണ്ടണ്...കത്തുകളില്‍ വിടര്‍ന്ന ആ പ്രണയം...ടീസര്‍ കാണൂ

കണ്ണോണ്ട് ചൊല്ലണ്...മിണ്ടാണ്ട് മിണ്ടണ്...കത്തുകളില്‍ വിടര്‍ന്ന ആ പ്രണയം...ടീസര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam

മൊയ്തീന്റെയും കാഞ്ചന മാലയുടെയും അനശ്വര പ്രണയത്തെ അഭ്രപാളികളില്‍ എത്തിക്കുന്ന എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. ദൃശ്യവിസ്മയം കൊണ്ട് ശ്രദ്ധേയമാണ് ഒരുമിനിട്ട് 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍.

മൊയ്തീനായ പൃഥ്വിരാജും കാഞ്ചനമാലയായി പാര്‍വ്വതിയും എത്തുന്ന ചിത്രത്തില്‍ 1960-1980 വരെയുള്ള മലബാറിന്റെ സൗന്ദര്യം മഴയുടെയും പുഴയുടെയും അകമ്പടിയോടെ വീണ്ടെടുക്കുകയാണ് ചിത്രത്തിലൂടെ എന്ന സൂചന ടീസര്‍ നല്‍കുന്നു. ജോ മോന്‍ ടി ജോണിന്റെ ഛായാഗ്രഹണ ഭംഗിയും ടീസറിലെ ആര്‍ഷണമാണ്.


ennu-ninte-moideen

കാഞ്ചന മാലയും മൊയതീനും തങ്ങളുടെ പ്രണയം പങ്കുവച്ച, കത്തുകളില്‍ ഒളിപ്പിച്ചുവച്ച അക്ഷരങ്ങളുടെ രഹസ്യവും ചിത്രത്തില്‍ തുറക്കും. പൃഥ്വിരാജും പാര്‍വ്വതിയും തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്.


ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ന്യൂട്ടണ്‍ മൂവീസിന്റെ ബാനറിലാണ് നിര്‍മിയ്ക്കുന്നത്. ആദ്യ ടീസറില്‍ പൃഥ്വിയും പാര്‍വ്വതിയുമാണ് നിറഞ്ഞു നില്‍ക്കുന്നതെങ്കിലും ലെന, സായികുമാര്‍, ശശികുമാര്‍, ബാല തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. എം ജയചന്ദ്രനും രമേഷ് നാരാണനും ചേര്‍ന്ന് സംഗീതമൊരുക്കുന്നത്.


English summary
Ennu Ninte Moideen is a 2015 Malayalam romantic film directed by R S Vimal. It is based on a real life love story of Moideen and Kanchanamala set in the backdrops of Calicut in 1960s. Prithviraj and Parvathy are playing leading roles in the film and is expected to release in 2015 September.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam