»   » ഇരവഴിഞ്ഞി അറബിക്കടലിനുള്ളതാണെങ്കി, കാഞ്ചന മൊയ്തീനുള്ളതാണ്; ഇടിവെട്ട് ട്രെയിലര്‍

ഇരവഴിഞ്ഞി അറബിക്കടലിനുള്ളതാണെങ്കി, കാഞ്ചന മൊയ്തീനുള്ളതാണ്; ഇടിവെട്ട് ട്രെയിലര്‍

Posted By:
Subscribe to Filmibeat Malayalam

'എടീ, ഈ പുഴയുടെ കരപിടിച്ചു നടന്നാല്‍ അറബികടലിലെത്തും. അതെനി എത്ര കടവത്ത് ഏത് തോണിക്കാരന്‍ കുത്തി നിര്‍ത്തിയാലും ഇരവഴിഞ്ഞിപ്പുഴ അറബിക്കടലില്‍ എത്തുക തന്നെ ചെയ്യും. ഇരവഴിഞ്ഞി അറമ്പിക്കടലിനുള്ളതാണെങ്കി കാഞ്ചന മൊയ്തീനുള്ളതാണ്. ഇത് മൊയ്തീന്റെ വാക്ക്. വാക്കാണ് ഏറ്റവും വലിയ സത്യം'

മഴയുടെയും പുഴയുടെയും പശ്ചാത്തിലത്തില്‍ കാഞ്ചന മാലയുടെയും മൊയതീന്റെയും ജീവിക്കുന്ന പ്രണയത്തെ കുറിച്ച് പറയുന്ന എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കാഞ്ചനയായി പാര്‍വ്വതിയും മൊയതീനായി പൃഥ്വിരാജും എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ എസ് വിമലാണ്.


ennu-ninte-moideen

മൊയ്തീനെ കൊണ്ടുപോയ ഇരവഴിഞ്ഞി പുഴയ്ക്കും മഴയ്ക്കും ആ പ്രണയ കഥയില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ട്രെയിലര്‍ കണ്ടാല്‍ തന്നെ മനസ്സിലാവും. വെറും പ്രണയം മാത്രമല്ല, മുക്കത്തെ അക്കാലത്തെ രാഷ്ട്രീയവും ചിത്രം വിഷയമാക്കുന്നുണ്ട്.


പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കുമൊപ്പം ബാല, സായി കുമാര്‍, ടോവിനോ തോമസ്, ലെന തുടങ്ങിയവരും ഒരുമിനിട്ട് 43 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ എത്തുന്നു. എം ജയചന്ദ്രനും രമേശ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത്. റഫീക് അഹമ്മദിന്റേതാണ് വരികള്‍. ജോമോന്‍ ടി ജോണാണ് ഛായാഗ്രഹണം. ട്രെയിലര്‍ കാണൂ...


English summary
Ennu Ninte Moideen is a forthcoming Malayalam film directed by R S Vimal, taking into account the genuine adoration story of Moideen and Kanchanamala, which happened in 1960s in the backgrounds of Calicut.Prithviraj Sukumaran and Parvathy play the main characters of Moideen and Kanchanamala, respectively.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam