മൊയ്തീന്‍ ചിത്രീകരണത്തിനിടയില്‍ പൃഥ്വിയുടെ വീഴ്ച, വീഡിയോ പുറത്തുവിട്ട് താരം, കാണൂ!
Recommended Video

പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പാര്‍വതിയായിരുന്നു ചിത്രത്തിലെ നായിക. കാഞ്തനമാലയും മൊയ്തീനുമായി പൃഥ്വിയും പാര്‍വ്വതിയും ശരിക്കും ജീവിക്കുകയായിരുന്നു. തുടക്കത്തില്‍ ചില വിവാദങ്ങള്‍ ചിത്രത്തെ പിന്തുടര്‍ന്നുവെങ്കിലും പിന്നീട് ചിത്രം ഗംഭീരമായി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാള സിനിമയിലെ മികച്ച പ്രണയ സിനിമകളിലൊന്നായി ഈ സിനിമയെ പലരും വിശേഷിപ്പിക്കാറുണ്ട്. സംഭവകഥയെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയത്. നേരത്തെയും ഇത്തരത്തിലുള്ള ചിത്രത്തില്‍ അഭിനയിക്കാന്‍ പൃഥ്വിക്ക് അവസരം ലഭിച്ചിട്ടുണ്ട്.

സിനിമയുടെ ചിത്രീകരണത്തിനിടയിലെ ാെരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.ട്വിറ്റഇലൂടെ പൃഥ്വി തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. ചിത്രീകരണത്തിനിടയിലെ ഒരു വീഴ്ചയാണ് വീഡിയോയില്‍ കാണുന്നത്.
തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെയും ട്രോളുകളെയും വളരെ പോസിറ്റീവായി സമീപിക്കാറുള്ള താരമാണ് പൃഥ്വി. തുടക്കം മുതല്‍ ട്രോളര്‍മാര്‍ താരത്തെ വിടാതെ പിന്തുടരാറുമുണ്ട്. ഇതിനിടയിലാണ് രസകരമായ ഈ വീഴ്തയുടെ വീഡിയോ താരം തന്നെ പുറത്തുവിട്ടത്. സെല്‍ഫ് ട്രോളിന്‍രെ ഭാഗമായാണോ ഈ വീഡിയോ പുറത്തുവിട്ടതെന്ന് സംശയത്തിലാണ് ആരാധകര്‍. ഗാനരംഗത്തിനിടയില്‍ ഓടി വരുന്നതിനിടയില്‍ മലര്‍ന്നടിച്ച് വീഴുന്ന പൃഥ്വിയെയാണ് വീഡിയോയില്‍ കാണുന്നത്.
ശ്രീദേവിക്ക് ആദരവുമായി പ്രിയ പ്രകാശ് വാര്യര്‍, വീഡിയോ വൈറലാവുന്നു, കാണൂ!


Click it and Unblock the Notifications











