45 കോടി മുതല്‍ മുടക്കില്‍ മഹാഭാരത കഥയുമായി പൃഥ്വിയും വിമലും
എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും ആര്‍ എസ് വിമലും വീണ്ടുമൊന്നിയ്ക്കുന്നു. ഒരു യഥാര്‍ത്ഥ സംഭവ പ്രണയ കഥയ്ക്ക് വേണ്ടിയാണ് ഇരുവരും ആദ്യമൊന്നിച്ചതെങ്കില്‍ ഇപ്പോള്‍ ഒന്നിയ്ക്കുന്നത് മഹാഭാരതത്തിലെ ഒരു കഥയ്ക്ക് വേണ്ടിയാണ്.
മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെ കുറിച്ചായിരിക്കുമത്രെ ചിത്രം പറയുന്നത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍, മലയാളത്തിലെ അടുത്ത ബിഗ് ബജറ്റ് ചിത്രം ഇതായിരിക്കും. 45 കോടി രൂപ മുതല്‍ മുടക്കിയാണത്രെ ചിത്രമെടുക്കുന്നത്.

45 കോടി മുതല്‍ മുടക്കില്‍ മഹാഭാരത കഥയുമായി പൃഥ്വിയും വിമലും
ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിച്ച എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോള്‍ മലയാള സിനിമയില്‍ സംസാരം. മലയാള സിനിമയില്‍ ഏറ്റവും വലിയ ബോക്‌സോഫീസ് ഹിറ്റ് വിജയം നേടിയ മൂന്ന് ചിത്രങ്ങളിലൊന്നാണ് മൊയ്തീനിപ്പോള്‍.

45 കോടി മുതല്‍ മുടക്കില്‍ മഹാഭാരത കഥയുമായി പൃഥ്വിയും വിമലും
ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്. അതും മഹാഭാരതത്തിലെ ഒരു കഥാപാത്രവുമായാണ് എത്തുന്നത് എന്നത് ആ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു.

45 കോടി മുതല്‍ മുടക്കില്‍ മഹാഭാരത കഥയുമായി പൃഥ്വിയും വിമലും
വാര്‍ത്തകള്‍ സത്യമാണെങ്കില്‍, മലയാളത്തിലെ അടുത്ത ബിഗ് ബജറ്റ് ചിത്രം ഇതായിരിക്കും. 45 കോടി രൂപ മുതല്‍ മുടക്കിയാണത്രെ ചിത്രമെടുക്കുന്നത്. വേണുവാണ് ചിത്രം നിര്‍മിയ്ക്കുന്നത് (വലതു വശത്തുള്ളതാണ് നിർമാതാവ് വേണു)

45 കോടി മുതല്‍ മുടക്കില്‍ മഹാഭാരത കഥയുമായി പൃഥ്വിയും വിമലും
ഗംഗം, ഹരിദ്വാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം അരംഭിയ്ക്കും. പൃഥ്വിയ്‌ക്കൊപ്പം തമിഴില്‍ നിന്നും പ്രകത്ഭതാരങ്ങള്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.

45 കോടി മുതല്‍ മുടക്കില്‍ മഹാഭാരത കഥയുമായി പൃഥ്വിയും വിമലും
അതേ സമയം മറ്റൊരു ചരിത്ര കഥയില്‍ കൂടെ പൃഥ്വി നായകനാകുന്നുണ്ട്. കുഞ്ചിക്കോട്ട് കേളു എന്ന ചരിത്ര നായകന്റെ കഥ സിനിമയാക്കുന്നതിനെ കുറിച്ച് പൃഥ്വി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനെ കുറിച്ചോ മറ്റ് കാര്യങ്ങളോട് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

45 കോടി മുതല്‍ മുടക്കില്‍ മഹാഭാരത കഥയുമായി പൃഥ്വിയും വിമലും
ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയാണ് പൃഥ്വിയുടെ അടുത്ത റിലീസിങ് ചിത്രം. ഇത് കൂടാതെ ഡാര്‍വിന്റെ പരിണാമം, ജെയിംസ് ആന്റ് ആലീസ് എന്നീ ചിത്രങ്ങളിലും പൃഥ്വി അഭിനയിക്കുന്നു. ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതമാണ് പൃഥ്വിയുടെ മറ്റൊരു പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം

Click it and Unblock the Notifications