ആ നല്ല നാളുകളിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം
പറഞ്ഞു പറഞ്ഞ് ആ ദിനം ഇങ്ങ് അടുത്തെത്തി. ഇനി മണിക്കൂറുകള്‍ മാത്രം. മോഹന്‍ലാലും മഞ്ജുവാര്യരും സ്‌ക്രീനില്‍ ഒന്നിക്കുന്നതു കാണാന്‍ കാത്തിരുന്നവര്‍ക്കു മുന്‍പില്‍ വിനീത് പിള്ളയും അഡ്വ. ദീപയുമായി അവര്‍ വെള്ളിയാഴ്ച കാലത്ത് എത്തുകയാണ്.
എന്നും എപ്പോഴും എന്ന ലാല്‍-മഞ്ജു-സത്യന്‍ അന്തിക്കാട് ചിത്രം ഓണക്കാലത്ത് മലയാളികളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും കരയിക്കാനുമൊക്കെയായിട്ടാണ് എത്തുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, രഞ്ജിപണിക്കര്‍, ലെന, റിനു മാത്യൂസ്, ഗ്രിഗറി, അജിത്ത്, ഉഷ, ദിലീപ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, കോഴിക്കോട് ശാരദ, ബേബി അദൈ്വത എന്നിവരാണു പ്രധാന വേഷം ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം ന്യൂജനറേഷനിലെ ഗ്രിഗറി കോമഡി റോള്‍ ചെയ്യുന്നുണ്ട്.

വനിരാരത്‌നം എന്ന വനിതാ മാഗസിന്റെ റിപ്പോര്‍ട്ടറായ വിനീത് പിള്ളയായിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. വിവാഹമോചിതയായ അഡ്വ. ദീപയായി മഞ്ജുവും. വിനീതിനൊപ്പമുള്ള കാമറാമാന്‍ മാത്തനായിട്ടാണ് ഗ്രിഗറി അഭിനയിക്കുന്നത്.
നടന്‍ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജന്‍ പ്രമോദ് ആണ് കഥയും തിരക്കഥയും എഴുതുന്നത്. റഫീഖ് അഹമ്മദിന്റെതാണ് ഗാനങ്ങള്‍. സംഗീതം വിദ്യാസാഗര്‍. നീല്‍ ഡി കുഞ്ഞയാണ് കാമറ. കെ. രാജഗോപാല്‍ എഡിറ്റിങ്ങും.
വെള്ളിയാഴ്ച കേരളത്തിലെ 100 തിയറ്ററുകളില്‍ ചിത്രമെത്തും. രാവിലെ തന്നെ ആദ്യ ഷോ കാണാന്‍ കാത്തിരിക്കുകയാണ് കേരളത്തിലെ കുടുംബങ്ങള്‍. ലാലും മഞ്ജുവും ചേരുമ്പോഴുള്ള രസം ആസ്വദിക്കാന്‍ നിങ്ങളും ഒരുങ്ങിയിട്ടുണ്ടാകും അല്ലേ..


Click it and Unblock the Notifications