എന്നും എപ്പോഴും ആദ്യ പോസ്റ്റര്‍ ഇറങ്ങി, ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ട്വീറ്റ് ചെയ്തത്. ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളിലെത്തും.
വിഷു റിലീസായാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. നൂറ് കേന്ദ്രങ്ങളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാലും മഞ്ജുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. സത്യന്‍ അന്തിക്കാടാണ് സംവിധാനം.

മോഹന്‍ലാല്‍ വിനീത് പിള്ള എന്ന മാധ്യമപ്രവര്‍ത്തകനെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അഡ്വ.ദീപ എന്ന അഭിഭാഷകയെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഇന്നസെന്റ്, ലെന, റീനു മാത്യൂസ്എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
സത്യന്‍ അന്തിക്കാടിന്റെപതിവ് ചിത്രങ്ങള്‍ പോലെ എന്നും എപ്പോഴും ഒരു കുടുംബ ചിത്രമാണെന്നാണ് റിപ്പോര്‍ട്ട്. രഞ്ജന്‍ പ്രമോദാണ് തിരക്കഥയൊരുക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications