മഞ്ജുവിനോട് മോഹന്‍ലാലിന് വല്ലാത്ത റെസ്‌പെക്ട്; കാണൂ
മഞ്ജു വാര്യരും മോഹന്‍ലാലും താരജോഡികളായെത്തുന്ന, മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. പ്രേക്ഷക പ്രതീക്ഷയ്ക്ക് യാതൊരു വീഴ്ചയും വരുത്തില്ലെന്ന ഉറപ്പ് ട്രെയിലര്‍ നല്‍കുന്നു.
വിനീത് എന്‍ പിള്ള, എന്ന വിനീതന്‍ പിള്ള അഡ്വക്കറ്റ് ദീപയെ അഭിമുഖം ചെയ്യാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് അവര്‍ക്കിടയില്‍ ഉണ്ടായിവരുന്ന നല്ലൊരു ബന്ധത്തെയും കുറിച്ചാണ് കഥ. വനിതാ മാഗസിന്റെ റിപ്പോര്‍ട്ടറായ വിനീതന്‍ പിള്ളയ്ക്ക് അഡ്വക്കറ്റ് ദീപയെ അഭിമുഖം ചെയ്യുക എന്നത് നിലനില്‍പിന്റെ പ്രശ്‌നമാണ്.

അഡ്വക്കറ്റ് ദീപ (മഞ്ജു വാര്യര്‍)യെ അടുത്തറിയുമ്പോള്‍ വിനീത് എന്‍ പിള്ളയ്ക്ക് (മോഹന്‍ലാല്‍) അവരോട് വല്ലാത്ത ബഹുമാനം തോന്നുന്നു. വളരെ തന്മയത്വത്തോടെയാണ് സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിയ്ക്കുന്നതെന്നും ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാം.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിയ്ക്കുന്നത് നെയിലാണ്. രഞ്ജന്‍ പ്രമോദാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്ന ചിത്രത്തിലെ പാട്ടുകള്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ചിത്രം മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications