ടൊവിനോ അനുവിനെ പ്രണയിച്ചു തുടങ്ങി! അഭിയുടെ കഥ അനുവിന്റേയും; ട്രെയിലർ പുറത്ത്
ടൊവിനോയുടെ അഭിയുടെ കഥ അനുവിന്റേയും ചിത്രത്തിലെ ട്രെയിലർ പുറത്ത്
വളരെ കുറച്ച് സമയം കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച യുവതാരമാണ് ടൊവിനോ തോമസ്. ചെയ്ത എല്ലാ കഥാപാത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. ഇപ്പോഴിത നമ്മുടെ പ്രിയ താരം തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. പ്രശസ്ത ഛായാഗ്രാഹക വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന അഭിയുടെ കഥ അനുവിന്റേയും എന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ കോളിവുഡ് അരങ്ങേറ്റം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ പിയ വാച്ച് പോയാണ് നായിക. മാർച്ച് 9 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

പ്രശസ്ത തമിഴ് സംവിധായകൻ ഗൗതം മേനോനാണ് ചിത്രത്തിന്റെ ട്രെയിലർ ട്വിറ്ററിലൂടെ പുറത്തിറക്കിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ട്രെയിലറിനു ലഭിച്ചിരിക്കുന്നത്. ലാറ്റിൻ അമേരിക്കയിൽ നടന്ന ഒരു സംഭവത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഉദയഭാനു മഹേശ്വരനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Presenting the trailer of
— Gauthamvasudevmenon (@menongautham) February 23, 2018
Abhiyum Anuvum.
Featuring Tovino Thomas and Pia Bajpai .
What makes a marriage of a happily married legally wed couple illegal ? Can the society decide this?
Find out on 9th March in theatres. pic.twitter.com/BcVoMTaGPT
ചിത്രത്തിൽ സോഫ്റ്റ്വെയർ എൻജീനിയറാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ബ്ലോഗറെയാണ് പിയ അവതരിപ്പിക്കുന്നത്. ഇവർ തമ്മിലുള്ള പ്രണയവും തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കൂടാതെ ചിത്രത്തിൽ പ്രഭുവും സുഹാസിനിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
കാളിദാസൻ തന്നെ അവസാനം ആ ചിത്രം പങ്കുവെച്ചു, താരം നല്ല ടെൻഷനിലാണ്! സംഭവം എന്താണെന്ന് അറിയാമോ...


Click it and Unblock the Notifications