എന്റെ മെഴുതിരി അത്താഴങ്ങള്‍ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ച് ലാലേട്ടന്‍! വീഡിയോ കാണാം
നായകനായും സഹനടനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് അനൂപ് മേനോന്‍. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിനു ശേഷം അനൂപ് നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. നവാഗതനായ സൂരജ് ടോം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നതും നടന്‍ തന്നെയാണ്.
മിയാ ജോര്‍ജും ഹന്നയുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു റൊമാന്റിക്ക് ത്രില്ലറായാണ് സംവിധായകന്‍ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രത്തിന്റെ ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

റിലീസീങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നടന്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കും മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിജയ് യേശുദാസ് പാടിയ ചിത്രത്തിലെ നീല നീല മിഴികളോ എന്ന ഗാനം നേരത്തെ ഹിറ്റ് ചാര്‍ട്ടുകകളില്‍ ഇടം നേടിയിരുന്നു. ഒരു ത്രികോണ കഥ പറയുന്ന ചിത്രത്തില്‍ പാചകക്കാരനായി അനൂപ് മേനോന്‍ എത്തുമ്പോള്‍ മെഴുകുതിരി ഉണ്ടാക്കുന്ന പെണ്‍കുട്ടിയായാണ് മിയ എത്തുന്നത്. ഇവര്‍ക്കു പുറമെ സംവിധായകരായ ലാല്‍ ജോസ്,ശ്യാമപ്രസാദ്,ദിലീഷ് പോത്തന്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഊട്ടിയിലായിരുന്നു സിനിമ പൂര്‍ണമായും ചിത്രീകരിച്ചിരുന്നത്.


Click it and Unblock the Notifications