കൊറേ നിഷ്കളങ്കതയും സ്വല്പം കുരുട്ടി ബുദ്ധിയും കൊറേ സ്നേഹവും!! ഹമീദിനെ പരിചയപ്പെടുത്തി ടൊവിനോ..

ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.

Recommended Video

ഹമീദിനെ പരിചയപ്പെടുത്തി ടൊവിനോ | Filmibeat Malayalam

ടൊവിനോ തോമസ് ഉർവശി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേരിലെ. ടൊവിനോ ഉർവശി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ടൊവിനോയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഫേസ്ബുക്ക് പേജിലൂടെ ടോവിനോ തന്നെയാണ് ഇത് പുറത്തു വിട്ടത്. ഹമീദ് എന്നാണ് കഥാപാത്രത്തിന്റെ പേര്. കൊറേ നിഷ്കളങ്കത + കൊറേ സ്നേഹം + സ്വല്പം കുരുട്ടുബുദ്ധി = ഹമീദ് എന്ന് ക്യാപ്ഷനോടൊയാണ് ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

tovino

ഹമീദിന്റെ ഉമ്മ ആയിഷയെയാണ് ഉർവശി അവതരിപ്പിക്കുന്നത്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം ഉർവശി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഇവരെ കൂടാതെ മാമുക്കോയ, ഹരീഷ് കണാരന്‍,സിദ്ധിഖ്,ശാന്തികൃഷ്ണ,ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. ശരത് ആര്‍ നാഥും സംവിധായകൻ ജോസ് സെബാസ്റ്റ്യനും ചേർന്ന് തിരക്കഥയെഴുതിയിരിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിങ് ചെയ്യുന്ന ചിത്രത്തിന് ഗോപീ സുന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്നു. സ്പാനിഷ് ഛായാഗ്രാഹകന്‍ ജോര്‍ഡി പ്ലാനെല്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X