''നീര്‍ കണികയില്‍ വെണ്‍വെയില്‍...''എന്റെ ഉമ്മാന്റെ പേരിലെ ആദ്യ ഗാനം പുറത്ത്, കാണൂ
ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്.
ടൊവിനോ തോമസ്- ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ഡിസംബർ 21 നാണ് ചിത്രം പുറത്തെത്തുന്നത്. സിനിമ റിലീസാകാൻ രണ്ടു ദിവസം മാത്രം ശേഷിയ്ക്കെ ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. പാട്ടിന്റെ ലിറക്കൽ വീഡിയോയാണ് പുറത്തെത്തിരിക്കുന്നത്. 'നീര്‍കണികയില്‍ വെണ്‍വെയില്‍...' എന്നു തുടങ്ങുന്ന പ്രണയം ഗാനമാണിത്. ബി.കെ ഹരിനാരായണന്റെ വരികള്‍ ഈണം നല്‍കി പാടിയിരിക്കുന്നത് ഗോപി സുന്ദറാണ്. മികച്ച സ്വീകാര്യതയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്.

നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ കഥയും സംവിധാനവും നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ ഹമീദ് എന്ന കച്ചവടക്കാരനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഉമ്മയായിട്ടാണ് ഉർവശി എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറുമൊക്കെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.ഒരു ഉമ്മയും മകനും തമ്മിലുളള ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ഇത് വളരെ രസകരമായിട്ടാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് പുറത്തു വന്ന ടീസറിൽ നിന്നു തന്നെ വ്യക്തമായിരുന്നു.
അമ്മ മകന്‍ ബന്ധത്തിനു ഊന്നല്‍ കൊടുക്കുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ഉർവശി, ടൊവിനോ എന്നിവർക്കൊപ്പംഹരീഷ് കണാരന്‍, മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്,ആന്റോ ജോസഫ്, സി.ആര്‍. സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെയാണ് എന്റെ ഉമ്മാന്റെ പേര് പുറത്തെത്തുന്നത്


Click it and Unblock the Notifications











