»   » എന്താണ് ഭായി....ഈ പാട്ടു കേട്ടില്ലേ?

എന്താണ് ഭായി....ഈ പാട്ടു കേട്ടില്ലേ?

Posted By:
Subscribe to Filmibeat Malayalam
Da Thadiyaa
എന്താണ് ഭായി...ഈ പാട്ട് കേട്ടില്ലേ? ഫേസ്ബുക്കിലെ മല്ലൂസിന്റെ ലേറ്റസ്റ്റ് ക്വസ്റ്റിയന്‍ ഇതു തന്നെ... ആഷിക് അബുവിന്റെ ടാ തടിയായിലെ എന്താണ് ഭായി എന്ന ഗാനം നെറ്റിസെന്‍സ് ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. അത്രയധികം ആകാംക്ഷ ഉയര്‍ത്തിവിട്ടാണ് ആഷിക്കുംം ടീമും ഈ ഗാനം പുറത്തുവിട്ടത്. അതിന്റെ റിസല്‍റ്റ് അവര്‍ക്ക് കിട്ടുകയും ചെയ്ത. വെറും മൂന്ന് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം പേരാണ് തടിയന് ഭായിയെ കാണാനെത്തിയത്.

ഫേസ്ബുക്കിലൂടെ സിനിമയെ വില്‍ക്കുന്നതില്‍ വിദഗ്ധനായ ആഷിക്കിന്റെ പുതിയ സിനിമയിലെ ഗാനം പതിവുപോലെ ചൂടന്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞു. ഗാനത്തെ പുകഴ്ത്തിയും ഇകഴ്ത്തയും ആയിരക്കണക്കിന് കമന്റുകളാണ് ഇതിനോടകം വന്നത്. എന്താണ് ഭായി... സൂപ്പറാണെന്നും അതല്ല സന്തോഷ് പണ്ഡിറ്റിന്റെ പാട്ടുകളേക്കാള്‍ കൂതറയാണെന്നും അഭിപ്രയപ്പെട്ടാണ് കമന്റുകള്‍ പ്രവഹിയ്ക്കുന്നത്.

എന്നാലിപ്പോള്‍ ഗാനം കോപ്പിയടിയാണെന്ന വിമര്‍ശനവും കമന്റുകളില്‍ നിറയുന്നുണ്ട്. സ്‌നേഹ ഖാന്‍വാല്‍ക്കരിന്റെ യേരെ എന്ന ആല്‍ബത്തോടുള്ള സാദൃശ്യമാണ് വിമര്‍ശകര്‍ എടുത്തുകാട്ടുന്നത്. മോളിവുഡിലെ മറ്റു കോപ്പിയടിക്കാരുടെ ഗണത്തില്‍ തന്നെയാണ് ആഷിക്കെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും ഭായി ഒരു തരംഗമായി കഴിഞ്ഞുവെന്ന് സമ്മതിയ്ക്കുന്നതില്‍ ആര്‍ക്കും മടിയില്ല.

English summary
No wonder his video Enthaanu bhai… from his forthcoming film Da Thadiya has been widely discussed now.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam