»   » നെഞ്ചില്‍ സൂചി കൊണ്ടപോലെ... 'നിവിന്‍ പോളിയുടെ പ്രണയം' ട്രെന്‍ഡിംഗ് ആകുന്നു!!! എന്താവോ...

നെഞ്ചില്‍ സൂചി കൊണ്ടപോലെ... 'നിവിന്‍ പോളിയുടെ പ്രണയം' ട്രെന്‍ഡിംഗ് ആകുന്നു!!! എന്താവോ...

Posted By: Karthi
Subscribe to Filmibeat Malayalam

കരിയറിലെ മികച്ച കാലത്തിലൂടെയാണ് നിവിന്‍ പോളി കടന്ന് പോകുന്നത്. ധാരളം സിനിമകള്‍ ചെയ്യുക എന്നതില്‍ നിന്ന് മാറി മികച്ച തിരക്കഥകള്‍ കണ്ടെത്തി ചെയ്യുക എന്നതാണ് നിവിന്റെ നയം. അതുകൊണ്ട് തന്നെ സിനിമകളുടെ എണ്ണത്തില്‍ പിന്നിലാണ് താരം.

ബ്യൂട്ടി പാര്‍ലറില്‍ പോകാത്ത അനുഷ്‌ക!!! ദേവസേനയുടെ സൗന്ദര്യ രഹസ്യം, ഇതൊക്കെയാണ്...

നിവിന്‍ പോളിയുടെ സൗഹൃദ സംഘത്തില്‍ നിന്നും പുതിയൊരു ചിത്രം കൂടെ റിലീസിന് തയാറെടുക്കുകയാണ്. പ്രേമം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്ത് അഭിനേതാവായി എത്തിയ അല്‍ത്താഫ് സാലിം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തിലെ ആദ്യ ഗാനം ഞായറാഴ്ച പുറത്ത് വന്നു.

ആദ്യ ഗാനം പുറത്തിറങ്ങി

നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. ചിത്രത്തിലെ ആദ്യ ഗാനം ഞായറാഴ്ച പുറത്തിറങ്ങി. നിവിനും ഐശ്വര്യയുമാണ് ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്ന പ്രധാന താരങ്ങള്‍.

പുതിയ ഈണം

നവാഗതനായ ജസ്റ്റിന്‍ വര്‍ഗീസാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എന്താവോ എന്ന് തുടങ്ങുന്ന ഈ പ്രണയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംസ്ഥാന പുരസ്‌കാര ജേതാവായ സൂരജ് സന്തോഷാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ശാന്തി കൃഷ്ണയുടെ മടങ്ങി വരവ്

പത്തൊമ്പത് വര്‍ഷത്തിന് ശേഷം ശാന്തി കൃഷ്ണ അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിന്‍ പോളിയുടെ അമ്മ വേഷത്തിലാണ് താരം ചിത്രത്തിലെത്തുന്നത്. നിവിന്‍ പോളിയുടെ അച്ഛനാകുന്നത് ലാല്‍ ആണ്.

നിവിന്‍ പോളിയെ അറിയില്ല

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ശാന്തി കൃഷ്ണ ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത്. തനിക്ക് നിവിന്‍ പോളിയെ അറിയില്ല എന്ന് പറഞ്ഞതിന്റെ പേരിലായിരുന്നു. സംഭവം വാര്‍ത്തയായതോടെ ഇക്കാര്യത്തില്‍ താരം വിശദ്ധീകരണം നല്‍കുകയുണ്ടായി.

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി

ഗാനം പുറത്തിറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഗാനം ആരാധകര്‍ ഏറ്റെടുത്തു. മണിക്കൂറികള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഗാനം കണ്ടത്. പതിനെട്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം നാല് ലക്ഷത്തിനടുത്തെത്തി.

പ്രധാന താരങ്ങള്‍

അഹാന കൃഷ്ണകുമാര്‍, ശ്രിന്റ അര്‍ഹാന്‍ എന്നിവര്‍ നിവിന്‍ പോളിയുടെ സഹോദരന്മാരായി ചിത്രത്തിലെത്തുന്നു. ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സിജു വില്‍സന്‍, കൃഷ്ണ ശങ്കര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നിര്‍മാതാവായി നിവിന്‍ പോളി

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ്. ഓണത്തിന് ചിത്രം റിലീസിനെത്തും.

ഗാനം കാണാം...

English summary
The newly released song from Nivin Pauly’s Njandukalude Naatil Oridavela is trending in social medias.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam