twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ടു മണിക്കൂറില്‍ ഒറ്റ ഷോട്ടില്‍ ഒരു മലയാള ചിത്രം, ''വിപ്ലവം ജയിക്കാനുള്ളതാണ്'' തിയേറ്ററുകളിലേക്ക്‌

    |

    രണ്ട് മണിക്കൂര്‍ കൊണ്ട് ഒരുക്കിയ ഒരു രണ്ട് മണിക്കൂര്‍ സിനിമ അതാണ് നവാഗതനായ നിഷാദ് ഹസ്സന്‍ സംവിധാനം ചെയ്ത ''വിപ്ലവം ജയിക്കാനുള്ളതാണ്'' എന്ന ചിത്രം.മലയാളത്തിലെ ആദ്യ സിംഗിള്‍ ഷോട്ട് ഫിലിമായ ചിത്രത്തിന്റെ ടെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.ആയിരത്തോളം അഭിനേതാക്കളും നാല് ആക്ഷന്‍ രംഗങ്ങളും ,എട്ട് ഗാനരംഗങ്ങളും,നാല് ഫഌഷ്ബാക്ക് രംഗങ്ങളും അടങ്ങിയ ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത് സിംഗിള്‍ ഷോട്ടില്‍ ആണ് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

    viplavam jayikkanullathanu

    ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലഭിച്ച ആദ്യ മലയാള ചിത്രം കൂടിയായ ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന കര്‍ഷക സമരത്തിനിടിയില്‍ കര്‍ഷകര്‍ക്ക് ഒപ്പം നിന്ന് പോരാടിയ സഖാക്കളുടെ കഥ പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത്.ചിത്രത്തിലെ സൈക്കോ ഗാനത്തിന്റെ പ്രകാശനം വി എസ് അച്യുതാനന്ദനും ഫഌഷ് ബാക്ക് ടീസര്‍ തമിഴ് താരം കാര്‍ത്തി ശിവകുമാറുമാണ് പ്രകാശനം ചെയ്തത്.

    ബുള്ളറ്റ് ഓടിക്കാൻ അറിയില്ല, എങ്കിലും ഓടിച്ചു! ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ചയെ കുറിച്ച് വിനീത്ബുള്ളറ്റ് ഓടിക്കാൻ അറിയില്ല, എങ്കിലും ഓടിച്ചു! ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ചയെ കുറിച്ച് വിനീത്

    സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും നിര്‍വ്വഹിച്ചിരിക്കുന്നത്.ഫാസ്റ്റ് മൂവി വിഭാഗത്തില്‍പെടുന്ന ചിത്രത്തില്‍ നിഷാദ്,സാന്ദ്രാജോണ്‍സണ്‍,ഉമേഷ്, സോന മിനു,ഉദയകുമാര്‍,ജോബി,അസ്സി,ത്രയംബക് രണദേവ്,മെല്‍വിന്‍,ഷാമില്‍ ബഷീര്‍,ജക്കൂ,അഭിജിത്ത്,സോജോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പവി കെ പവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്‌.ദിനു മോഹന്‍, സൈക്കോ, നിഷാദ് ഹസന്‍ എന്നിവരുടെ വരികള്‍ക്ക് വിനായക് ആണ് സംഗീതം നല്‍കുന്നത്.ജാസി ഗിഫ്റ്റ്, ഫ്രാങ്കോ, സൂരജ് സന്തോഷ്,സൈക്കോ,അര്‍ജ്ജുന്‍ മുരളീധരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.വട്ടം പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.ഈ മാസം 26നാണ് ചിത്രംതിയേറ്ററുകളിലേക്ക് എത്തുന്നത്.

    English summary
    Entire film in single shot; vipalavam jayikan ullathanu coming to theatres
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X