twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടനും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനുമായ എരഞ്ഞോളി മൂസ അന്തരിച്ചു!

    |

    കേരളത്തിലെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ എരഞ്ഞോളി മൂസ അന്തരിച്ചു. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖത്തെ തുടര്‍ന്ന് ശബ്ദം നഷ്ടപ്പെട്ട താരം അത് തിരിച്ച് പിടിക്കാനുള്ള ശ്രമത്തിനിടെയാണ് മരിക്കുന്നത്.

    (ഫോട്ടോ കടപ്പാട്: ഫേസ്ബുക്ക്)

    eranholi-moosa

    മാപ്പിളപ്പാട്ട് കലാകാരന്‍ എന്നതിലുപരി ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡന്റുമായിരുന്ന മൂസ മിഅ്‌റാജ് രാവിലെ കാറ്റേ, മാണിക്യ മലരായ പൂവി തുടങ്ങി നൂറു കണക്കിന് ഹിറ്റ് മാപ്പിള പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ആയിരത്തോളം വേദികളില്‍ മാപ്പിളപ്പാട്ട് പാടിയിട്ടുള്ള താരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നായകനായിട്ടെത്തിയ ഗ്രാമഫോണ്‍ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

    1940 മാര്‍ച്ച് പതിനെട്ടിന് വലിയെടത്ത് അബ്ദുവിന്റെയും ആസ്യയുടെയും മകനായി എരഞ്ഞോളിയിലായിരുന്നു മൂസയുടെ ജനനം. ചെറുപ്പം മുതല്‍ മാപ്പിള പാട്ടുകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മൂസ നിരവധി സിനിമകളില്‍ പിന്നണി ഗായകനായിട്ടും എത്തിയിട്ടുണ്ട്. എംഎസ് ബാബുരാജ്, കണ്ണൂര്‍ രാജന്‍ എന്നിവരുടെ പാട്ടുകള്‍ കേട്ട് വളര്‍ന്ന മൂസ ഒരുപാട് നാടകങ്ങളില്‍ പാടിയിരുന്നു. ആകാശവാണിയില്‍ രാഘവന്‍ മാസ്റ്ററുടെ ക്ഷണം സ്വീകരിച്ച് പാടിയത് മുതലാണ് എരഞ്ഞോളി മൂസ എന്ന പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.

    English summary
    Eranholi Moosa passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X