അസിന്റെ അപ്പാര്‍ട്ട്‌മെന്റ് ജപ്തി മാധ്യമ കഥയോ?

By Gokul

കൊച്ചി: നടി അസിന്റെ അപ്പാര്‍ട്ട്‌മെന്റ് ജപ്തിചെയ്യാന്‍ കോടതി ഉത്തരവിട്ടെന്ന വാര്‍ത്തകള്‍ മാധ്യമ കഥ മാത്രമാണോ? ആണെന്നാണ് അസിന്‍ നല്‍കുന്ന വിശദീകരണം. അപ്പാര്‍ട്ട്‌മെന്റിലെ ഇന്റീരിയല്‍ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലിന്റെ പേരിലുള്ള മറൈന്‍ ഡ്രൈവിലെ അപ്പാര്‍ട്ട്‌മെന്റ് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത.

എന്നാല്‍ ആര്‍ബിട്രേഷന്‍ നടപടിക്കായി 10 ലക്ഷം രൂപ കെട്ടിവെക്കാനാണ് കോടതി ഉത്തരവിട്ടതെന്ന് അസിന്‍ പറഞ്ഞു. പറഞ്ഞ സമയത്തിനുള്ളില്‍ ജോലി തീര്‍ക്കാത്തതിനാല്‍ കമ്പനിയെ ഒഴിവാക്കാന്‍ നോട്ടീസ് നല്‍കിയതായി അസിന്‍ വ്യക്തമാക്കി. 2013 സപ്തംബര്‍ 14നാണ് ഡിസൈനിങ് കമ്പനിക്ക് 10 ലക്ഷം രൂപയ്ക്ക് കരാര്‍ നല്‍കിയത്. എന്നാല്‍ ഏപ്രില്‍ 2014 വരെ കമ്പനി അപ്പാര്‍ട്ട്‌മെന്റിലെ ജോലി പൂര്‍ത്തിയാക്കിയില്ല.

asin

ഇതോടെ കരാറില്‍നിന്നും ഒഴിഞ്ഞു പോകാനായി നോട്ടീസ് നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രവിപുരത്തെ സോബിത്ത് എന്റര്‍പ്രൈസസ് ഉടമ ജയലക്ഷ്മി കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ടാണ് ഈ മാസം 14നു മുന്‍പ് 10 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇടക്കാല ഉത്തരവിട്ടതെന്ന് നടി പറഞ്ഞു.

മലയാളിയായ അസിന്‍ തമിഴ് സിനിമയിലൂടെ പ്രശസ്താകുകയും പിന്നീട് ബോളിവുഡ്ഡിലെ തിരക്കേറിയ നായികയാവുകയുമായിരുന്നു. സിനിമയില്‍ മുന്‍നിര നായികയായി നില്‍ക്കുമ്പോള്‍ തന്നെ പിന്‍മാറിയ അസിന്‍ ഏറെക്കാലമായി സിനിമാ അഭിനയത്തിന് അവധി നല്‍കിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X