എസ്തര്‍ അനില്‍ ഭാവിയിലെ നസ്‌റിയയോ?

By Aswathi

ബാലതാരമായെത്തി വളരെ ചെറിയ കാലം കൊണ്ട് തന്നെ അഭിനയത്തിന്റെ മികവുകൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി മാറിയ നടിയാണ് നസ്‌റിയ നസീം. അതേ വഴിയിലാണ് ഇപ്പോള്‍ എസ്തര്‍ അനില്‍ എന്ന കുഞ്ഞുമിടുക്കിയും. പതിമൂന്ന് വയസ്സിനിടെ പതിനാറോളം ചിത്രങ്ങളില്‍ എസ്തര്‍ ഇതുവരെ അഭിനയിച്ചു.

ഇപ്പോള്‍ താരങ്ങളുടെ ആരാധകരുടെ എണ്ണം അളക്കുന്നത് ഫേസ്ബുക്ക് ലൈക്കുകളിലൂടെയാണല്ലോ. അക്കാര്യത്തിലും എസ്തര്‍ ഒട്ടും പിന്നിലല്ല. ഫേസ്ബുക്കില്‍ നസ്‌റിയെ പോലെ തന്നെ നല്ല പിന്തുണ എസ്തറിനുമുണ്ട്. ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തിന് മുകളിലായിരിക്കുകയാണ് എസ്തറിന്റെ ഫേസ്ബുക്ക് ലൈക്ക്.

എസ്തറിനെ കുറിച്ച് കൂടുതലറിയാന്‍ കാണൂ,

 ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനനം

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

2001 ആഗ്‌സ്ത് 27ന് അനില്‍ എബ്രഹാമിന്റെയും മഞ്ജു അനിലിന്റെയും മൂത്തമകളായി ജനിച്ചു. വയനാട് ജില്ലയിലെ ഒരു ക്രസ്ത്യന്‍ കുടുംബത്തിലാണ് എസ്തര്‍ അനിലിന്റെ ജനനം. ഇവാന്‍, എറിക് എന്നീ രണ്ട് സഹോദരങ്ങളും എസ്തറിനുണ്ട്.

കുട്ടി എസ്തര്‍

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

എസ്തറിന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ. എട്ടാം വയസ്സിലാണ് എസ്തര്‍ അഭിനയിത്തിലേക്ക് എത്തിയത്.

യാദൃശ്ചികമായി സിനിമയിലേക്ക്

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

ഒരു ടിവി റിയാലിറ്റി ഷോയ്ക്ക് എസ്തറിന്റെ അമ്മ മഞ്ജുവിന്റെ പാചക കല ക്യാമറയില്‍ പകര്‍ത്താനെത്തിയ ബിജു പഴവിലയാണ് എസ്തറിനെ ബിഗ് സ്‌ക്രീന് മുന്നിലെത്തിച്ചത്. അമ്മയ്‌ക്കൊപ്പം നിന്നിരുന്ന കുഞ്ഞു എസ്തറിന്റെ ചിത്രങ്ങള്‍ പകര്‍ത്തി ബിജു എസ്തറിന് സിനിമയിലേക്കുള്ള വഴി കാണിച്ചു.

അമ്മയ്‌ക്കൊപ്പം

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

എസ്തറും അമ്മ മഞ്ജു അനിലും

എട്ടാം വയസ്സില്‍ സിനിമയിലേക്ക്

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

2010ല്‍ അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് എസ്തറിന്റെ അരങ്ങേറ്റം. ജയസൂര്യ, സിദ്ദിഖ്, മൈഥിലി, സുധീഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആദ്യം ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഒരുനാള്‍ വരവിലൂടെ വരവറിയിച്ചു

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഒരു നാള്‍ വരും എന്ന ചിത്രമാണ് എസ്തറിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയം സമീറ റെഡ്ഡിയുടെയും മകളായാണ് എസ്തര്‍ വേഷമിട്ടത്. ശ്രീനിവാസന്‍, ദേവയാനി, നസ്‌റിയ നസീം തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍

സകുടുംബം ശ്യാമള

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

എസ്തറിന്റെ മൂന്നാമത്തെ ചിത്രമാണ് സകുടുംബം ശ്യാമള. ഉര്‍വശി അവതരിപ്പിച്ച കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് എസ്തര്‍ സ്‌ക്രീനിലെത്തിയത്.

മെട്രോ

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

സുരാജ് വെഞ്ഞാറമൂടിന്റെ മകളായി പ്രാധാന്യമുള്ള ഒരു വേഷമാണ് മെട്രോയില്‍ കൈകാര്യം ചെയ്തത്. തമിഴ് നടന്‍ ശരത്ത് കുമാര്‍, നിവിന്‍ പോളി, ഭാവന തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കോക്ടെയ്‌ലിലൂടെ പ്രശംസകള്‍

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത കോക്ടെയിലിലെ അഭിനയത്തിന് ഏറെ പ്രശംസകള്‍ നേടി. സംവൃത സുനിലിന്റെയും അനൂപ് മേനോന്റെയും മകളായിട്ടാണ് ഈ ചിത്രത്തില്‍ വേഷമിട്ടത്. ജയസൂര്യ, ഫഹദ് ഫാസില്‍, മമൂക്കോയ, ഇന്നസെന്റ് തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍

2000 അവസാനിക്കുമ്പോള്‍

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

വയലിന്‍, ജമീല, ഡോക്ടര്‍ ലവ്, മല്ലുശ്ശേരി മാധവന്‍ കുട്ടി, ഒരു യാത്രയില്‍, ഞാനും എന്റെ ഫാമിലിയും, മല്ലു സിംഗ് എന്നീ ചിത്രങ്ങളും എസ്തര്‍ 2000 ആണ്ട് അവസാനിക്കുമ്പോഴേക്കും ചെയ്തു തീര്‍ത്തു.

2013 ല്‍ നല്ല അവസരങ്ങള്‍ ലഭിച്ചു

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

ആഗസ്ത് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ 2013ല്‍ തുടക്കം കുറിച്ചു. കെജി വേണു സംവിധാനം ചെയ്ത ചിത്രത്തില്‍ മുരളി ഗോപി, റിമ കല്ലിങ്കല്‍, തുടങ്ങിയവരായിരുന്നു താരങ്ങള്‍

ഒമേഗ എക്‌സ്

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

ബിനോയ് ജോര്‍ജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വനിത കൃഷ്ണ ചന്ദ്രന്റെ മകളുടെ കുട്ടിക്കാലമാണ് എസ്തര്‍ അവതരിപ്പിച്ചത്. ഈ ചിത്രത്തില്‍ എസ്തറിന്റെ അനുജന്‍ എറിക്കും വേഷമിട്ടിട്ടുണ്ട്.

കുഞ്ഞനന്തന്റെ കട

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും നൈല ഉഷയുടെയും മകളായി വേഷമിട്ടുകൊണ്ടാണ് എസ്തര്‍ എത്തിയത്. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു കുഞ്ഞനന്തന്റെ കട

ദൃശ്യത്തില്‍ എത്തി നില്‍ക്കുന്നു

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

മോഹന്‍ലാലിന്റെയും മീനയുടെയും മകളായി അഭിനയിച്ച ദൃശ്യം എന്ന ചിത്രത്തില്‍ എത്തി നില്‍ക്കുന്നു ഇപ്പോള്‍ എസ്തറിന്റെ അഭിനയം. ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയ ദൃശ്യത്തിലെ അഭിനയത്തിന് എസ്തറിന് ഏറെ പ്രശംസകള്‍ ലഭിച്ചു.

മോഹന്‍ലാലിനൊപ്പം

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

ദൃശ്യത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു രംഗം. ഒരുനാല്‍ വരും, ദൃശ്യം എന്നീ രണ്ട് ചിത്രങ്ങളിലാണ് എസ്തര്‍ മോഹന്‍ലാലിന്റെ മകളായി വേഷമിട്ടത്.

പുരസ്‌കാരങ്ങളുമായി എസ്തര്‍

എസ്തര്‍ ഭാവിയിലെ നസ്‌റിയയോ?

തനിക്ക് ലഭിച്ച പുരസ്‌കാരങ്ങളുമായി എസ്തര്‍ അനില്‍. ഫേസ്ബുക്കില്‍ നിന്നൊരു ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X