Esther anil: എസ്തര്‍ അനില്‍ നായികയാവുന്നു: ആദ്യ ചിത്രം ഈ യുവതാരത്തിനൊപ്പം: കാണാം
അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലനടിയായി സിനിമയിലെത്തിയ താരമാണ് എസ്തര്‍ അനില്‍. മോഹന്‍ലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ചിത്രമാണ് എസ്തറിനെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായ അനുമോളായി ശ്രദ്ധേയ പ്രകനമാണ് എസ്തര്‍ നടത്തിയിരുന്നത്. ദൃശ്യത്തിന്റെ വന്‍വിജയം ചിത്രത്തിന്റെ മറ്റു ഭാഷകളിലെ പതിപ്പുകളില്‍ അഭിനയിക്കുവാനുളള അവസരവും എസ്തറിന് ലഭിക്കുകയുണ്ടായി.
ദൃശ്യത്തിന്റെ തമിഴ് പതിപ്പില്‍ കമല്‍ഹാസന്റെ മകളായും തെലുങ്ക് പതിപ്പില്‍ വെങ്കിടേഷിന്റെ മകളായും എസ്തര്‍ അഭിനയിച്ചിരുന്നു. ദൃശ്യത്തിനു ശേഷം എസ്തര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ജെമിനി. പി.കെ.ബാബുരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശ്രദ്ധേയ പ്രകനമായിരുന്നു എസ്തര്‍ നടത്തിയിരുന്നത്. എസ്തറിനെ കൂടാതെ രണ്‍ജി പണിക്കര്‍, സിജോയ് വര്‍ഗീസ് ,സുനില്‍ സുഖദ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുളള നടി മോഹന്‍ലാലിനൊപ്പം ഒരുനാള്‍ വരും എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും സമീറ റെഡ്ഢിയുടെയും മകളായാണ് എസ്തര്‍ അഭിനയിച്ചിരുന്നത്. എസ്തര്‍ അഭിനയിച്ച മറ്റു ചിത്രങ്ങളായിരുന്നു സകുടുംബം ശ്യാമള,മെട്രോ,കോക്ക്‌ടെയില്‍,വയലിന്‍,ആഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങള്‍. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ പ്രകടനം നടത്തിയതിന് നിരവധി പുരസ്‌കാരങ്ങള്‍ എസ്തറിനെ തേടിയെത്തിയിരുന്നു. എസ്തറിന്‍റെ അനിയനും സിനിമകളില്‍ ബാലനടനായി അഭിനയിച്ചിരുന്നു.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫില്‍ പാര്‍വ്വതിയുടെ മകനായാണ് അനുജന്‍ എറിന്‍ സക്കറിയ അഭിനയിച്ചിരുന്നത്. എസ്തര്‍ ഇനി അഭിനയിക്കുന്നത് നായികാ വേഷത്തിലാണ്. മലയാളത്തിലെ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ഒരുക്കുന്ന ചിത്രത്തിലാണ് എസ്തര്‍ മുഖ്യ വേഷത്തിലെത്തുന്നത്. ഓള് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഷെയ്ന്‍ നിഗമാണ് ചിത്രത്തില്‍ എസ്തറിന്റെ നായകനാവുന്നത്. ചിത്രത്തില്‍ പതിനഞ്ചു വയസുകാരിയായ നായികാ കഥാപാത്രമായാണ് എസ്തര്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











