എന്താ മോളൂസേ ജാഡയാണോ! ഈ കമന്റ് വായിക്കുമ്പോള്‍ മനസില്‍ തോന്നുന്ന കാര്യം വെളിപ്പെടുത്തി എസ്തര്‍
മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് എസ്തര്‍ അനില്‍. സിനിമ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും മകളായി അഭിനയിച്ചത് എസ്തര്‍ തന്നെയായിരുന്നു. ബാലതാരത്തില്‍ നിന്നും നായികയായും അടുത്തിടെ നടി അരങ്ങേറ്റം കുറിച്ചിരുന്നു.

ഷെയ്ന്‍ നിഗത്തിന്റെ നായികയായി ഓള് എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് എസ്തര്‍ അനില്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. എസ്തറിന്റെതായി വന്ന പുതിയ പോസ്റ്റ് വൈറലായി മാറിയിരുന്നു. എന്താ മോളൂസേ ജാഡയാണോ എന്ന് കേള്‍ക്കുമ്പോള്‍ തനിക്ക് മനസില്‍ തോന്നുന്ന കാര്യമാണ് നടി വെളിപ്പെടുത്തിയത്. എറ്റവും ഇഷ്ടപ്പെട്ട ചോദ്യം എന്ന് കുറിച്ചുകൊണ്ടാണ് നടി എത്തിയത്.
പിങ്ക് നിറത്തിലുളള കുര്‍ത്തി അണിഞ്ഞുളള പുതിയ ചിത്രമാണ് എസ്തര്‍ പങ്കുവെച്ചിരിക്കുന്നത്. മലയാളത്തില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലില്‍ അടുത്തിടെ നടി അഭിനയിച്ചിരുന്നു. തമിഴില്‍ മിന്‍മിനി എന്നൊരു ചിത്രം എസ്തര്‍ അനിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ ജോഹര്‍ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികയായി നടി എത്തുന്നു.



Click it and Unblock the Notifications











