സാരിയുടുത്ത് പുതിയ മേക്ക് ഓവറില്‍ 'മോഹന്‍ലാലിന്റെ മകള്‍'! വൈറലായി എസ്തര്‍ അനിലിന്റെ ചിത്രങ്ങള്‍

By Midhun Raj

മോഹന്‍ലാലിന്റെ ദൃശ്യത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായ താരമാണ് എസ്തര്‍ അനില്‍. ചിത്രത്തില്‍ ലാലേട്ടന്റെ മകളായി ശ്രദ്ധേയ പ്രകടനം തന്നെയാണ് നടി കാഴ്ചവെച്ചിരുന്നത്. എസ്തറിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ. ദൃശ്യത്തിന്റെ തന്നെ തമിഴ്, തെലുങ്ക് പതിപ്പുകളിലും മകളായി അഭിനയിച്ചത് എസ്തര്‍ തന്നെയായിരുന്നു. ഷെയ്ന്‍ നിഗത്തിന്‍റെ നായികയായി ഓള് എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം നിരവധി ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു.

esther anil

സിനിമാത്തിരക്കുകള്‍ക്കിടെ നടിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. സാരിയില്‍ തിളങ്ങിനില്‍ക്കുന്ന നടിയുടെ എറ്റവും പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ മേക്ക് ഓവറിലാണ് ചിത്രങ്ങളിലെല്ലാം നടിയെ കാണാനാവുക. അതേസമയം ബാലതാരത്തില്‍ നിന്നും നായികയായി വീണ്ടും സജീവമാകുകയാണ് താരം.

തമിഴില്‍ മിന്‍മിനി എന്നൊരു ചിത്രം എസ്തര്‍ അനിലിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കൂടാതെ ജോഹര്‍ എന്നൊരു തെലുങ്ക് ചിത്രത്തിലും നായികയായി നടി എത്തുന്നു. മലയാളത്തില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ജാക്ക് ആന്‍ഡ് ജില്ലിലും അടുത്തിടെ നടി അഭിനയിച്ചിരുന്നു.

View this post on Instagram

Mango season over 🤷🏻‍♀️

A post shared by • Esther (@_estheranil) on

Read more about: esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X