»   » മമ്മൂട്ടിയുണ്ട്, ദിലീപുണ്ട്, മീനാക്ഷിയുണ്ട്, നസ്‌റിയയുടെ ഡാന്‍സുണ്ട്; ഏതന്റെ മാമോദീസ വീഡിയോ കാണൂ..

മമ്മൂട്ടിയുണ്ട്, ദിലീപുണ്ട്, മീനാക്ഷിയുണ്ട്, നസ്‌റിയയുടെ ഡാന്‍സുണ്ട്; ഏതന്റെ മാമോദീസ വീഡിയോ കാണൂ..

By: Rohini
Subscribe to Filmibeat Malayalam

അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ പോലെ തന്നെയായിരുന്നു സംവിധായകന്റെ ജീവിതത്തിലെ ചില നല്ല മുഹൂര്‍ത്തങ്ങളും. ലളിതവും സുന്ദരവുമായി അലീനയ്‌ക്കൊപ്പമുള്ള വിവാഹം നടന്നു.. ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസയും.

അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിനെ കൈയ്യിലെടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖത്തെ ആ ചിരി ഒന്ന് നോക്കൂ

അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞ്, ഏതല്‍ അലീന അല്‍ഫോണ്‍സിന്റെ മാമോദീസ വീഡിയോ പുറത്തുവിട്ടു. റിച്ചാഡ് ആന്റണിയും രാജേഷ് മണിയിലും ജിബിന്‍ ദേവും മനുവും ചേര്‍ന്നാണ് വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്. കാണാ...

താരസമ്പന്നമായ മാമോദീസ

താര സമ്പന്നമായിരുന്നു ഏതല്‍ അലീന അല്‍ഫോണ്‍സിന്റെ മാമോദീസ. മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, നസ്‌റിയ നസീം, ജയസൂര്യ, നാദിര്‍ഷ, അപര്‍ണ ബാലമുരളി, നിവിന്‍ പോളി, രഞ്ജിത്ത്, വിഷ്ണു, സലിം കുമാര്‍, ബേബി മീനാക്ഷി തുടങ്ങിയവരൊക്കെ മാമോദീസയ്ക്ക് ശേഷം നടന്ന വിരുന്നില്‍ പങ്കെടുത്തു.

അല്‍ഫോണ്‍സിന്റെ വിവാഹം

2015 ആഗസ്റ്റ് 22 നാണ് അല്‍ഫോണ്‍സ് പുത്രന്റെയും അലീന മേരി ആന്റണിയുമായുടെയും വിവാഹം നടന്നത്. നിര്‍മാതാവ് ആന്റണിയുടെ മകളാണ് അലീന. ലളിതവും സുന്ദരവുമായി നടന്ന വിവാഹവും താരസമ്പന്നമായിരുന്നു. തമിഴ് താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

ഏതന്റെ വരവ്

2016 ഒക്ടോബര്‍ അഞ്ചിനാണ് അല്‍ഫോണ്‍സിന്റെയും അലീനയുടെയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടെ എത്തിയത്. അവര്‍ അവനെ ഏതന്‍ അലീന അല്‍ഫോണ്‍സ് എന്ന് വിളിച്ചു.

വീഡിയോ കാണൂ

ഏതന്റെ മാമോദീസയുടെ മനോഹരമായ വീഡിയോ കാണൂ

English summary
Ethan Aleena alphonse puthren Baptism; Video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam