'സ്തനങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ?'
ലണ്ടന്‍: സ്തനങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? ചോദിക്കുന്നത് ഹോളിവുഡ് ഗ്ലാമര്‍താരം ഇവാ ഗ്രീന്‍ ആണ്. എന്താണ് ഇവയെ ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ ഇടയാക്കിയതെന്ന് ചോദിച്ചാല്‍, തന്റെ പുതിയ ചിത്രമായ സിന്‍ സിറ്റി: എ ഡേം ടു കില്‍ ഫോര്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ അമേരിക്ക നിരോധിച്ചതിനെ തുടര്‍ന്നാണെന്നാണ് ഉത്തരം.
എന്തിനാണ് പോസ്റ്ററുകള്‍ നിരോധിച്ചതെന്ന് മനസിലാകുന്നില്ലെന്ന് നടി പറയുന്നു. സ്തനങ്ങല്‍ പുറത്തുകാണുന്നതാണ് പ്രശ്‌നമെങ്കില്‍ സ്തനങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും ഇവര്‍ ചോദിക്കുന്നു. മാത്രമല്ല, ഹോളിവുഡില്‍ ഇതൊക്കെ സാധാരണ കാര്യമാണ്. പിന്നെ എന്തിനാണ് തന്റെ ചിത്രത്തിനുനേരെ ഇത്രയധികം പ്രകോപിതരാകുന്നെതെന്നും ഇവ ഒരു ഇന്റര്‍വ്യൂവില്‍ ചോദിച്ചു.

സ്തനങ്ങള്‍ക്ക് വീര്‍പ്പുമുട്ടിക്കാന്‍ മാത്രമേ സാധിക്കൂ അതിന് ആരെയും കൊല്ലാന്‍ സാധിക്കില്ലെന്നും ഇവ വിശദീകരിച്ചു. സിന്‍സിറ്റിയുടെ പോസ്റ്ററുകളില്‍ വെളുത്ത നേരിയ വസ്ത്രമണിഞ്ഞ ഇവയുടെ ശരീരഭാഗങ്ങള്‍ പുറത്തുകാണുന്നുണ്ടെന്ന് പറഞ്ഞാണ് പോസ്റ്ററിനെതിരെ മോഷന്‍ പിക്‌ച്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക നടപടി എടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലറുകള്‍ പല ടെലിവിഷനുകളും നിരോധിച്ചിട്ടുണ്ട്. അമിത ശരീര പ്രദര്‍ശനം തന്നെയാണ് കാരണം. എന്നാല്‍ ഇവ പറയും പോലെ അമിത ശരീര പ്രദര്‍ശനം ഹോളിവുഡില്‍ ഒരു പ്രശ്‌നമല്ലാതിരിക്കെ സിനിമയ്‌ക്കെതിരെയുള്ള നടപടി ദുരൂഹമാണ്. കാമറൂണ്‍ ഡയസ് നഗ്നയായി അഭിനയിച്ച സെക്‌സ് ടേപ്പിലും സെക്‌സിന്റെ അതിപ്രസരമാണെന്ന് സംസാരമുണ്ട്.


Click it and Unblock the Notifications