»   » മലരേ പാട്ട് കാണാന്‍ വേണ്ടി വീണ്ടും വീണ്ടും പ്രേമം കണ്ടവര്‍ക്കായി ഇതാ എവരേ വീഡിയോ

മലരേ പാട്ട് കാണാന്‍ വേണ്ടി വീണ്ടും വീണ്ടും പ്രേമം കണ്ടവര്‍ക്കായി ഇതാ എവരേ വീഡിയോ

Posted By: Sanviya
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രം കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണാനുള്ള ഒരു പ്രധാന കാരണം മലരേ... എന്ന് തുടങ്ങുന്ന പാട്ടാണ്. ഈ പാട്ട് കാണാന്‍ വേണ്ടി മാത്രം തിക്കിലും തിരക്കിലും നിന്ന് ടിക്കറ്റെടുത്ത് സിനിമ കണ്ടവരുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ ആദ്യം റിലീസ് ചെയ്തിരിയ്ക്കുന്നത് ഈ പാട്ടാണ്. എവരേ എന്ന് തുടങ്ങുന്ന പ്രേമത്തിന്റെ റീമേക്കിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. നായകന്‍ നാഗചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജ്ജുനയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് പാട്ട് റിലീസ് ചെയ്തിരിയ്ക്കുന്നത്.


evere-song

മലരേ എന്നതിന് പകരം എവരേ എന്നാണ് പാട്ടിന്റെ തുടക്കം... എവരെ എന്നാല്‍ ആര് (who) എന്നാണ് അര്‍ത്ഥം. രാജേഷ് മുരുകേശനും ഗോപി സുന്ദറുമാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്. വിജയ് യേശുദാസ് തന്നെയാണ് പാട്ട് പാടിയിരിയ്ക്കുന്നത്.


നായകന്‍ പ്രേമിക്കുന്ന ടീച്ചറുടെ വേഷത്തില്‍ ശ്രുതി ഹസന്‍ എത്തുന്നു. അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റിയനും തന്നെയാണ് അവരവരുടെ വേഷം തെലുങ്കിലും അവതരിപ്പിയ്ക്കുന്നത്. ചണ്ടു മൊണ്ടേനിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. വീഡിയോ ഗാനം കണ്ടുകൊണ്ട് കേള്‍ക്കാം...


English summary
Presenting Evare Video song from Premam as a special treat to all Akkineni Fans on Nagarjuna’s Birthday. Premam stars Naga Chaitanya, Shruti Haasan, Anupama Parameswaran, Madonna Sebastian in the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam