»   » നൂറിലേറെ തവണ എസ്ര കണ്ടു, ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു എന്ന് പൃഥ്വിരാജ്

നൂറിലേറെ തവണ എസ്ര കണ്ടു, ഓരോ തവണയും അത്ഭുതപ്പെടുത്തുന്നു എന്ന് പൃഥ്വിരാജ്

Posted By: Rohini
Subscribe to Filmibeat Malayalam

ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ പൃഥ്വിരാജിന്റെ എസ്ര എന്ന ചിത്രത്തെ കാത്തിരിയ്ക്കുന്നത്. നവാഗതനായ ജയ്‌കെ സംവിധാനം ചെയ്യുന്ന ചിത്രം മലയാള സിനിമയെ സംബന്ധിച്ച് ഒരു പുതിയ അനുഭവമായിരിയ്ക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

മോഹന്‍ലാലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി, തോള്‍ ചെരിഞ്ഞു നില്‍ക്കുന്നതാര്..?


എല്ലാം പ്രതീക്ഷകളും നിലനിര്‍ത്തി നാളെ (ഫെബ്രുവരി 10 ന്) ചിത്രം റിലീസ് ചെയ്യും. എസ്ര എന്ന ചിത്രത്തില്‍ നായകന്‍ പൃഥ്വിരാജിനും ഏറെ പ്രതീക്ഷയുണ്ട്. സിനിമയെ കുറിച്ച് പൃഥ്വി ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണെന്ന് നോക്കാം...


ജൂത കഥ

ജൂത കഥയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രമായിരിയ്ക്കും എസ്ര. ജൂത കമ്യൂണിറ്റിയില്‍പ്പെട്ട ദമ്പതികളുടെ കഥയാണിത്. കേരളത്തിലെ ജൂതമത ചരിത്രത്തെ കുറിച്ച് എസ്രയില്‍ പറയുന്നുണ്ട്.


അത്ഭുതപ്പെടുത്തുന്നു

ഇതിനോടകം ഞാന്‍ എസ്ര നൂറിലേറെ തവണ കണ്ടു കഴിഞ്ഞു. ഓരോ തവണ കാണുമ്പോഴും ചിത്രം ഒരു അത്ഭുതമായി തോന്നുന്നു. പ്രേക്ഷക്ഷകര്‍ക്ക് ഈ ചിത്രത്തില്‍ നിന്ന് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാനുണ്ട് എന്നാണ് പൃഥ്വി പറയുന്നത്.


ഭാര്‍ഗ്ഗവി നിലയത്തിന് ശേഷം

മലയാളത്തിലെ ക്ലാസിക് ചിത്രമായ ഭാര്‍ഗ്ഗവി നിലയത്തിന് ശേഷമുള്ള ആദ്യത്തെ സ്‌ട്രൈറ്റ് ഹൊറര്‍ ചിത്രമായിരിക്കും എസ്ര. മിക്ക ഹൊറര്‍ ചിത്രങ്ങളും കോമഡിയ്ക്ക് പ്രധാന്യം നല്‍കിയാണ് ഒരുക്കുന്നത്. എന്നാല്‍ ഹൊറര്‍ ചിത്രത്തിന് ഇതുവരെയുള്ള ഫോര്‍മുലകളെല്ലാം എസ്ര തിരുത്തിയെഴുതും എന്നും പൃഥ്വിരാജ് പറഞ്ഞു.


ചിത്രത്തിലെ കഥാപാത്രങ്ങള്‍

തെന്നിന്ത്യന്‍ താരം പ്രിയ ആനന്ദാണ് ചിത്രത്തില്‍ പൃഥ്വിയുടെ നായിക. ഇംഗ്ലീഷ് വിംഗ്ലീഷ് പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയയുടെ ആദ്യ മലയാള സിനിമയാണ് എസ്ര. ഇവരെ കൂടാതെ ബാബു ആന്റണി, വിജയരാഘവന്‍, സുദേവ് നായര്‍, ടൊവിനോ തോമസ്, പ്രതാപ് പോത്തന്‍, അലന്‍സിയര്‍, ഭരത് ദബോല്‍ക്കര്‍, ആന്‍ ഷീതല്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.


അണിയറയില്‍

സുജിത്ത് വാസുദേവസാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വിവേക് ഹര്‍ഷനാണ്. രാഹുല്‍ രാജും സുഷൈന്‍ ശ്യാമും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നു. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും എവിഎ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എവി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


English summary
Even after watching more than 100 times, Ezra still amazes me: Prithviraj Sukumaran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam