»   » മോഹന്‍ലാലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി, തോള്‍ ചെരിഞ്ഞു നില്‍ക്കുന്നതാര്..?

മോഹന്‍ലാലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി, തോള്‍ ചെരിഞ്ഞു നില്‍ക്കുന്നതാര്..?

By: Rohini
Subscribe to Filmibeat Malayalam

പൃഥ്വിരാജിനെ നായകനാക്കി ജയ്‌കെ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് എസ്ര. മലയാള സിനിമയെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരിയ്ക്കും ചിത്രമെന്ന് ട്രെയിലറും ടീസറുകളും പുറത്തു വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഉറപ്പിച്ചതാണ്.

കാഞ്ചനമാലയെ വിട്ടുകൊടുത്തതിനാണോ...ടൊവിനോ തോമസിനോട് നന്ദി പറഞ്ഞ് പൃഥ്വിരാജ്


എന്നാല്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തപ്പോള്‍ മറ്റൊരു കാര്യം കൂടെ പ്രേക്ഷകര്‍ കണ്ടെത്തി. ട്രെയിലറിലും ടീസറിലും ആദ്യം കാണുന്ന, തോള്‍ ചെരിഞ്ഞു നില്‍ക്കുന്ന ആള്‍ മോഹന്‍ലാല്‍ ആണെന്ന്. വിക്കി വിവരങ്ങളിലും ആദ്യം ലാലിന്റെ പേരുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ വന്നതോടെ എസ്രയില്‍ മോഹന്‍ലാല്‍ ഉണ്ട് എന്ന പ്രചരണം ശക്തമായി. എന്നാല്‍ വാര്‍ത്തയോട് ഇതാ ആദ്യമായി സംവിധായകന്‍ ജയ്‌കെ പ്രതികരിക്കുന്നു.


ആ വാര്‍ത്ത കേട്ടപ്പോള്‍

എസ്രയില്‍ മോഹന്‍ലാലും ഉണ്ട് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിയ്ക്കാന്‍ തുടങ്ങിയതോടെ അടുത്ത സുഹൃത്തുക്കളും പരിചയക്കാരും വിളിച്ചന്വേഷിക്കാന്‍ തുടങ്ങി. സ്വപ്‌നം പോലെ എനിക്കും ചുറ്റും എന്തൊക്കെയോ സംഭവിയ്ക്കുന്ന അവസ്ഥയായിരുന്നു അപ്പോള്‍ എന്ന് ജയ്‌കെ പറയുന്നു.


ലാലേട്ടനില്ല

പൃഥ്വിരാജിനൊപ്പം ലാലേട്ടനും എസ്രയില്‍ ഉണ്ട് എന്ന സോഷ്യല്‍ മീഡിയ പ്രചരണം കണ്ടപ്പോള്‍ ലാലേട്ടന്‍ ശരിയ്ക്കും ചിത്രത്തില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. വാസ്തവത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിലില്ല എന്ന് സംവിധായകന്‍ വ്യക്തമാക്കി.


തോള്‍ ചെരിഞ്ഞു നിന്നത്

എസ്രയുടെ ട്രെയിലറിലും ടീസറിലും കണ്ട തോള്‍ ചെരിഞ്ഞു നില്‍ക്കുന്ന ആള്‍ നായകന്‍ പൃഥ്വിരാജ് തന്നെയാണ്. വിക്കിപ്പീഡിയ വിവരങ്ങളില്‍ ലാലേട്ടന്റെ പേര് വന്നിരുന്നു എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല- ജയ്‌കെ പറഞ്ഞു.


എസ്രയെ കുറിച്ച്

പ്രേതത്തെ കണ്ട് ഭയന്ന് വീഴുന്ന ഹാസ്യതാരങ്ങളെ പ്രതീക്ഷിച്ച് ആരും എസ്രയ്ക്ക് ടിക്കറ്റെടുക്കേണ്ട. ജൂത നാടോടിക്കഥയില്‍ നിന്നെടുത്ത ഒരു മിത്തില്‍ നിന്നാണ് കഥയുടെ ചുരുളഴിയുന്നത്. കഥയോടുള്ള താത്പര്യം തന്നെയാണ് പൃഥ്വിയുള്‍പ്പടെയുള്ള താരങ്ങളെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. അമേരിക്കയില്‍ താമസിക്കുന്ന ബാബു ആന്റണിയെ ഫോണിലൂടെ വിളിച്ചാണ് കഥ പറഞ്ഞത്. കഥ ഇഷ്ടപ്പെട്ടതുകൊണ്ട് അദ്ദേഹം മുംബൈയില്‍ എത്തുകയായിരുന്നു എന്നും സംവിധായകന്‍ പറയുന്നു.


പൃഥ്വിയും കഥാപാത്രങ്ങളും

മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തുന്ന ഷിപ്പിങ് കമ്പനിയിലെ ചീഫ് എക്‌സിക്യുട്ടീഫ് ഓഫീസറായ രഞ്ജന്‍ മാത്യുവാണ് ചിത്രത്തിലെ പൃഥ്വിരാജ്. നായകനും കുടുംബത്തിനും ഇവിടെ നേരിടേണ്ടി വരുന്ന ചില വിചിത്രമായ അനുഭവങ്ങളാണ് ചിത്രം. പ്രിയ ആനന്ദാണ് നായിക. ജൂതപുരോഹിതനായി ബാബു ആന്റണി എത്തുന്നു. പൊലീസ് ഉദ്യോഗസ്ഥനായി ടൊവിനോ തോമസും ക്രിസ്തീയ പുരോഹിതനായി വിജയരാഘവനും വേഷമിടുന്നു.


റിലീസ് 10 ന്

ഫെബ്രുവരി പത്തിന് എസ്ര റിലീസ് ചെയ്യും. സിനിമാ സമരം കാരണം ചിത്രത്തിന്റെ റിലീസ് നീട്ടിയപ്പോള്‍ സ്‌പെഷ്യല്‍ എഫക്ടുകളില്‍ കൂടുതല്‍ കൃത്യത കൊണ്ടുവരാന്‍ സമയം കിട്ടി എന്ന് സംവിധായകന്‍ പറഞ്ഞു. ഗ്രാഫിക്‌സിലും കലാസംവിധാനത്തിലും പുതുമകള്‍ സമ്മാനിക്കുന്ന ചിത്രമാകും എസ്ര.
English summary
Even I started wishing for Mohanlal being a part of my movie: JayK
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam