ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
ഒരിക്കലും മറക്കാനാവാത്ത, വീണ്ടും വീണ്ടും സന്തോഷത്തിലേയ്ക്കും സങ്കടങ്ങളിലേയ്ക്കും പ്രണയത്തിലേയ്ക്കും, വിരഹത്തിലേയ്ക്കും വാത്സല്യത്തിലേയ്ക്കും മലയാളികളെ കൈപിടിച്ചുകൊണ്ടുപോകാന്‍ കഴിയുന്ന ഗാനങ്ങള്‍ സമ്മാനിച്ച പ്രതിഭയാണ് ഗിരീഷ് പുത്തഞ്ചേരി. വരികളിലൂടെ ഓരോ വികാരത്തെയും അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്‌ക്കെത്തിച്ച് അനുവാചകരെ അതിന്റെ ഫീല്‍ അല്‍പം പോലും ചോര്‍ന്നുപോകാത്ത തരത്തില്‍ ആസ്വദിപ്പിക്കാന്‍ കഴിയുന്ന ഗാനങ്ങളാണ് ഗിരീഷിന്റേത്.
ഗിരീഷിന്റെ ഏറ്റവും മനോഹരമായ ഗാനങ്ങള്‍ തിരഞ്ഞെടുക്കുകയെന്നത് വിഷമം പിടിച്ച ജോലിയാണ്. കാരണം അദ്ദേഹം ചെയ്ത ഓരോ ഗാനവും മികച്ചതും വ്യത്യസ്തവുമായിരുന്നു. കഥാസന്ദര്‍ഭങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായി പാട്ടെഴുതുകയെന്നതിനൊപ്പം തന്നെ ആധുനികകാലത്തെ ഈണത്തിനൊപ്പിച്ച് പാട്ടെഴുതുകയെന്ന വിഷമം പിടിച്ച ജോലിയും വളരെ മനോഹരമായി ചെയ്തതീര്‍ത്ത ഗാനരചയിതാവായിരുന്നു അദ്ദേഹം. ആകാശവാണിയ്ക്കുവേണ്ടി ലളിതഗാനങ്ങള്‍ എഴുതിക്കൊണ്ടാണ് പുത്തഞ്ചേരി ഗാനരചനാരംഗത്തേയ്ക്ക് കടന്നുവന്നത്.
ഏഴു വട്ടം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഓര്‍ത്തെടുക്കുമ്പോള്‍

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
മോഹന്‍ലാലും-ബി ഉണ്ണികൃഷ്ണനും ഒന്നിച്ച മാടമ്പിയെന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് എഴുതി എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന ഈ ഗാനത്തില്‍ അലിഞ്ഞ് കണ്ണീരണിയാത്തവരുണ്ടികില്ല. അമ്മയെക്കുറിച്ച് ഇത്രയും മനോഹരമായ വരികളുള്ള മറ്റൊരു ഗാനം മലയാളത്തിലുണ്ടോയെന്നകാര്യം സംശയമാണ്. സിനിമയുടെ കഥയോട് ഏറ്റവും യോജിച്ചുനില്‍ക്കുന്ന ഈ ഗാനം സിനിമയില്‍ നിന്നും അടര്‍ത്തിമാറ്റിയാലും ഒരുകാലത്തും പ്രസക്തി നഷ്ടപ്പെടാത്തതാണ്.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
2003ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് എഴുതിയ ഈ ഗാനവും അവിസ്മരണീയമാണ്. ഇതിന്റെ ആസ്വാദനവും കണ്ണീര്‍ത്തുള്ളികളില്‍ മാത്രമേ അവസാനിയ്ക്കുകയുള്ളു. മോഹന്‍ലാലിന്റെയും നെടുമുടി വേണുവിന്റെയും മികച്ച അഭിനയം കൂടിയായതോടെ പ്രേക്ഷക ഹൃദയങ്ങളില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയാത്ത ഗാനമായി ഇതു മാറി.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
ഗിരീഷ് പുത്തഞ്ചേരി രചിച്ച മികച്ച പ്രണയഗാനങ്ങളില്‍ ഒന്നാണ് കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഈ ഗാനം. മനോഹരമായ വരികളും സംഗീതവും പശ്ചാത്തലവും ചേര്‍ന്നപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റിയ ഗാനമായി ഇത് മാറുകയായിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
അഗ്നിദേവന്‍ എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് ഒരുക്കിയ ഈ ഗാനം മനോഹരവും അതിശയിപ്പിക്കുന്നതുമായ കല്‍പ്പനകള്‍ നിറഞ്ഞതാണ്. നിഷ്‌കളങ്കവും തീവ്രവുമായ പ്രണയസങ്കല്‍പ്പങ്ങളാണ് ഗാനത്തില്‍ നിറയെ.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
നമ്പര്‍ വണ്‍ സ്‌നേഹ തീരം ബാംഗ്ലൂര്‍ നോര്‍ത്ത് എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് എഴുതിയ താരാട്ടുപാട്ടായിരുന്നു ഇത്. ചിത്രം ഇറങ്ങിയ കാലത്ത് വന്‍ഹിറ്റായി മാറിയിരുന്ന ഈ ഗാനം ഇന്നും വാത്സ്യല്യത്തിന്റെ മനോഹരമായ അനുഭൂതി പ്രേക്ഷക മനസുകളില്‍ നിറയ്ക്കുന്നതാണ്. ജെറി അമല്‍ ദേവിന്റെ സംഗീതവും എസ് ജാനകിയുടെ ആലാപനവും കൂടിയായപ്പോള്‍ സ്വര്‍ഗീയാനുഭൂതി കൈവന്ന വരികളാണ് ഇത്.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തിലെ മനോഹരമായ ഗാനങ്ങളില്‍ ഒന്നാണിത്. പ്രണയവും വിരഹവും ഇടകലരുന്ന ഈ ഗാനവും മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും ഇടം പിടിച്ച ഗാനങ്ങളില്‍ ഒന്നാണ്.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
1997ല്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ആറാം തമ്പുരാനുവേണ്ടി ഗിരീഷ് എഴുതിയ ഗാനം എന്നും സംഗീതപ്രേമികളെ വിസ്മയിപ്പിക്കുന്ന ഗാനമാണ്. മനോഹരമായ സംഗീതവും യേശുദാസിന്റെ ആലാപനവുമെല്ലാം കൂടിയായപ്പോള്‍ മലയാളചലച്ചിത്രഗാനങ്ങളിലെ ക്ലാസിക് ഗാനമായി ഇതു മാറി. ഹരിമുരളീരവം മനോഹരമായി പാടാന്‍ കഴിയുന്ന ഗായകര്‍ കഴിവുള്ളവരാണെന്ന് ഇന്നും വിലയിരുത്തപ്പെടുന്നു.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ എടുത്താല്‍ അതില്‍ ഏറ്റവും മനോഹരമായവയില്‍ മിക്കതും മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളിലേതാണെന്ന് കാണാം. ദേവാസുരം എന്ന ചിത്രത്തിന് വേണ്ടി ഗിരീഷ് രചിച്ച സൂര്യ കിരീടം വീണുടഞ്ഞു.... എന്നഗാനം എത്ര കേട്ടാലും മതിവാരത്തതാണ്. ചെയ്തു തീര്‍ക്കാതെ പോയ കടമകളെക്കുറിച്ചുള്ള ചിന്ത നായകന്റെ മനസിനെ നീറ്റുമ്പോള്‍ അത് ഈ ഗാനത്തിലൂടെ പ്രേക്ഷകമനസുകളിലും നീറ്റലായി പടരുന്നു.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
2001ല്‍ പുറത്തിറങ്ങിയ രാവണപ്രഭുവെന്ന ചിത്രത്തിലെ ഈ ഗാനവും മലയാളത്തിലെ മനോഹരമായ ചലച്ചിത്രഗാനങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചതാണ്. പ്രണയത്തിന്റെ മനോഹരമായ ഓര്‍മ്മകളും വിരഹത്തിന്റെ പിടച്ചിലും കേള്‍വിക്കാരിലേയ്ക്കും പകരുന്നതാണ് ഈ ഗാനം.

ഗിരീഷ് പുത്തഞ്ചേരിയെ ഓര്‍ക്കുമ്പോള്‍
1999ല്‍ പുറത്തിറങ്ങിയ പുനരധിവാസമെന്ന ചിത്രത്തിലെ ഈ ഗാനവും ഓരോവട്ടം കേള്‍ക്കുമ്പോഴും ഇഷ്ടംകൂട്ടുന്ന ഗാനങ്ങളിലൊന്നാണ്. 1997ലെ ഏറ്റവും മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഗിരീഷിന് സമ്മാനിച്ചത് ഈ ഗാനമായിരുന്നു. ഔസേപ്പച്ചന്റെ സംഗീതത്തില്‍ വേണുഗോപാല്‍ ആലപിച്ച ഈ ഗാനം ലളിത സുന്ദരമാണ്.


Click it and Unblock the Notifications











