ആദ്യം സ്വന്തം മനസാക്ഷിയോട് ചോദിക്കു! തെലങ്കാന സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് മമ്മൂട്ടി

Recommended Video

Mammootty about Hyderabad incident | FilmiBeat Malayalam

മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു തെലങ്കാനയിൽ ഡോക്ടർ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം. സംഭവത്തിൽ പ്രതികരിച്ച് മമ്മൂട്ടി. രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ കണ്ട് എല്ലാവരും ആശങ്കയിലാണ്. മാമാങ്കം പ്രമോഷനായി മുംബൈയിൽ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. രാജ്യത്ത് നടക്കുന്ന ബലാത്സംഗത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

mammootty

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ സമൂഹം ബേധവന്മാരായിരിക്കണം. എന്തു കൊണ്ട് എന്തിന് വേണ്ടിയാണ് നമ്മൾ ഇതൊക്കെ ചെയ്യുന്നത് എന്ന് ഓരോർത്തരം സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കണം. ഇത്തരത്തിലുളള സംഭവങ്ങളിൽ എല്ലാവരേയും പോലെ ഞാനും ആശങ്കയിലാണ്. തെലുങ്കാനയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ബോളിവുഡ്,ടോളിവുഡ്, എന്നിങ്ങനെ രൂക്ഷ പ്രതികരണവുമായിട്ടാണ് രംഗത്തെത്തിത്.

ഡോക്ടറെ പീഡിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം കത്തിച്ച് കളയുകയായിരുന്നു. സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് വൻ പ്രതിഷേധം ഉയർന്നു വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X