തന്നില്‍ നിന്നും അമിതമായി ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് സുരേഷ് ഗോപിയുടെ മകന്‍
മുത്തുഗൗ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്ന സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിന് പ്രേക്ഷകരോട് ചിലത് പറയാനുണ്ട്. മലയാള സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്ന കണ്ണു കൊണ്ട് തന്നെ കാണേണ്ടതില്ല. അച്ഛനുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്യരുതെന്നാണ് ഗോകുലിന്റെ അപേക്ഷ.
ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നതിന്റെ പേടി നല്ലവണ്ണം തന്നിക്കുണ്ട്. അഭിനയിച്ചാല്‍ എത്രമാത്രം മികവുള്ളതാകും എന്നറിയില്ല. അതുകൊണ്ടുതന്നെ തന്നില്‍ നിന്നും പ്രേക്ഷകര്‍ അമിതമായൊന്നും പ്രതീക്ഷിക്കരുത്. ഇതെന്റെ ചുവടുവയ്പ്പു മാത്രമാണ്. സിനിമയില്‍ നല്ല പേരെടുക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും ഗോകുല്‍ സുരേഷ് പറയുന്നു.

കോളേജ് വിദ്യാര്‍ത്ഥി ആയിട്ടാണ് ഗോകുല്‍ മുത്തുഗൗവിലൂടെ എത്തുന്നത്. പുതുമുഖം നിരഞ്ജനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വില്ലന്‍ കഥാപാത്രമായി വിജയ് ബാബുവും ചിത്രത്തിലുണ്ട്.
ജയ് ബാബുവും, സാന്ദ്ര തോമസും ചേര്‍ന്നാണ് മുത്തുഗൗ നിര്‍മ്മിക്കുന്നത്. നവാഗതനായ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതാണ്.


Click it and Unblock the Notifications











