»   » മമ്മൂട്ടിയോട് അടുക്കാന്‍ പലര്‍ക്കും പേടിയാണ്, പ്രായത്തിന് പോലും; സിദ്ദിഖ്

മമ്മൂട്ടിയോട് അടുക്കാന്‍ പലര്‍ക്കും പേടിയാണ്, പ്രായത്തിന് പോലും; സിദ്ദിഖ്

Posted By: Rohini
Subscribe to Filmibeat Malayalam

രസകരമായ പിറന്നാള്‍ ആശംസകളാണ് മമ്മൂട്ടിയ്ക്കായി ഫേസ്ബുക്കിലെത്തുന്നത്. അനുഭവങ്ങള്‍ പങ്കവച്ചും, ആരാധനയും ബഹുമാനവും അറിയിച്ചും ഒക്കെയുള്ള പിറന്നാള്‍ ആശംസകളുടെ ബഹളമാണ് ഫേസ്ബുക്കില്‍.

പിറന്നാള്‍ സ്‌പെഷ്യല്‍: കണ്ണ് ചിമ്മാതെ പ്രേക്ഷകര്‍ നോക്കിയിരുന്ന മമ്മൂട്ടിയുടെ 15 കഥാപാത്രങ്ങള്‍

രസകരമായ ഒരു പിറന്നാള്‍ ആശംസ മേഗാസ്റ്റാറിന് സംവിധായകന്‍ സിദ്ദിഖും നേരുന്നു. മമ്മൂട്ടിയുടെ സ്വഭാവത്തെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് സിദ്ദിഖിന്റെ പിറന്നാള്‍ ആശംസ. പലര്‍ക്കും മമ്മൂട്ടിയോട് അടുക്കാന്‍ പേടിയാണ്, പ്രായത്തിന് പോലും എന്ന് സിദ്ധിഖ് പറയുന്നു.

siddique-mammootty

പുറമെ പരുക്കന്‍ സ്വഭാവവുമായി നടക്കുന്ന ഗൗരവക്കാരനാണ് മമ്മൂട്ടി. ആദ്യ കാഴ്ചയില്‍ മമ്മൂട്ടിയോട് പോയി സംസാരിക്കാനൊക്കെ പേടിയാണെന്ന് പലരും പറഞ്ഞിരുന്നു. ആളുകള്‍ക്ക് മാത്രമല്ല പ്രായത്തിനും മമ്മൂട്ടിയോട് അടുക്കാന്‍ പേടിയാണെന്നാണ് സിദ്ദിഖ് പറയുന്നത്.

മമ്മൂക്കയ്ക്ക് ഒരു അടിപൊളി തക്കാളി പിറന്നാള്‍ ആശംസകള്‍; വീഡിയോ കാണൂ

65 വയസ്സായി മമ്മൂട്ടിയ്ക്ക്. പക്ഷെ വര്‍ഷം കഴിയുന്തോറും സൗന്ദര്യം കൂടിക്കൂടി വരികയാണ്. 56 വയസ്സ് പോലും തോന്നിക്കാത്ത ചെറുപ്പം. ഇപ്പോഴും കാമുക-നായക വേഷങ്ങളില്‍ മെഗാസ്റ്റാര്‍ തിളങ്ങുന്നു. വൈറ്റ് എന്ന ചിത്രം അതിനുദാഹരണം.

English summary
Everyone scared to face Mammootty even age also says Siddique

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam