എത്ര തിരക്കുള്ള സെലിബ്രിറ്റിയാണെങ്കിലും ഇഷ്ടമുള്ളത് ചെയ്യാന്‍ സമയമുണ്ട്; ഇനിയ
തിരക്കുള്ള സെലിബ്രിറ്റികള്‍ക്ക് എത്ര പണം കൊടുത്താലും പിടിച്ചു നിര്‍ത്താന്‍ കഴിയാത്ത ഒരു സാധനം തന്നെയാണ് സമയം. സമയമില്ല എന്ന പരാതി മിക്കവര്‍ക്കുമുണ്ട്. ഉള്ള സമയം ലൊക്കേഷനിലും ജിമ്മിലും യാത്രയിലും തീരും എന്നാണ് പലരുടേയും രാതി. എന്നാല്‍ ഇഷ്ടമുള്ളത് ചെയ്യാന്‍ സമയം പരിമിതി അല്ല എന്ന നടി ഇനിയ പറയുന്നു. കൊച്ചിന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇനിയ. സിനിമ വിട്ടാല്‍ താന്‍ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുന്ന രണ്ട് കാര്യങ്ങളെ കുറിച്ച് ഇനിയ സംസാരിച്ചു.
എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ കേള്‍ക്കുന്നതാണ് അതിലൊന്ന്. അതും ഇന്‍സ്പയറിങ് ആയിട്ടുള്ള പാട്ടുകളാണ് കേള്‍ക്കുന്നത്. മറ്റൊന്ന് പുസ്തകം വായിക്കാന്‍ സമയം കണ്ടെത്തുന്നതാണ്. എത്ര തിരക്കുള്ള സെലിബ്രിറ്റിയാണെങ്കിലും ഇഷ്ടമുള്ളത് ചെയ്യാന്‍ എല്ലാവര്‍ക്കും സമയുണ്ട് എന്നാണ് ഇനിയ പറയുന്നത്.

നിങ്ങള്‍ എത്ര തിരക്കുള്ള നടനായാലും നടിയായാലും വിമാനത്തില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. തീര്‍ച്ചയായും ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. അപ്പോള്‍ കിട്ടുന്ന പുസ്തകം വായിക്കുക എന്നല്ലാതെ മറ്റൊരു ടൈം പാസ് നിങ്ങള്‍ക്കുണ്ടാവില്ല- ഇനിയ പറഞ്ഞു.


Click it and Unblock the Notifications











