»   » ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ; രംഭ ചോദിയ്ക്കുന്നു

ഞാന്‍ കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ; രംഭ ചോദിയ്ക്കുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ വിവാഹ മോചനങ്ങള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിയ്ക്കുകയാണ്. അതിനിടയില്‍ തെന്നിന്ത്യന്‍ താരം രംഭയുടെ ദാമ്പത്യ ജീവിതത്തിലും വിള്ളലുകള്‍ വന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മറ്റ് നടിമാരെ പോലെയല്ല രംഭം; രംഭയുടെ ആവശ്യം ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം അല്ല!!

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ താരം. താന്‍ ഇതിനായി കോടതിയില്‍ പോകുന്നത് ആരെങ്കിലും കണ്ടോ എന്നാണ് നടിയുടെ ചോദ്യം

വാര്‍ത്തകള്‍ പ്രചരിച്ചത്

ഹിന്ദു വിവാഹ നിയമത്തിലെ ഒമ്പതാം വകുപ്പ് പ്രകാരം തന്നെ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയ്ക്കരുത് എന്ന ആവശ്യവുമായി രംഭ ചെന്നൈ കുടുംബ കോടതിയെ സമീപിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. നാളുകളായി രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസം എന്നും ഭര്‍ത്താവ് വിവാഹ മോചനം ആവശ്യപ്പെട്ടു എന്നും വാര്‍ത്തകളില്‍ പറയുന്നു.

വാര്‍ത്ത നിഷേധിച്ച് രംഭ

എന്നാല്‍ തന്റെ ദാമ്പത്യത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല, എല്ലാം നല്ല രീതിയില്‍ പോകുകയാണെന്ന് രംഭ വ്യക്തമാക്കി. സഹോദരില്‍ നിന്നാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നതായി അറിഞ്ഞത്. ഇത്തരമൊരു കാര്യവുമായി ഞാന്‍ കോടതിയെ സമീപിച്ചാല്‍ ആളുകള്‍ എന്നെ തിരിച്ചറിയില്ലേ. എനിക്ക് രണ്ട് മക്കളുണ്ട്, മൂത്ത ആളെ സ്‌കൂളില്‍ നിന്ന് വിളിച്ചു കൊണ്ടുവരാന്‍ ഇറങ്ങുകയാണ് ഞാന്‍. എല്ലാം നല്ല രീതിയില്‍ പോകുന്നു - രംഭ പറഞ്ഞു

ഇതാദ്യമല്ല

ഇതാദ്യമല്ല രംഭയുടെ വിവാഹ മോചന വാര്‍ത്ത പ്രചരിയ്ക്കുന്നത്. രണ്ടാമത്തെ കുട്ടിയായ സാഷ ജനിച്ചതിന് ശേഷവും ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താന്‍ എന്ന് അന്നും രംഭ പറഞ്ഞു.

ആറ് വര്‍ഷത്തെ ദാമ്പത്യം

2010 ജനുവരിയിലാണ് രംഭയുടെ വിവാഹം കഴിഞ്ഞത്. കാനഡയില്‍ വ്യവസായിയായ ഇന്ദ്രന്‍ പത്മനാഥനായിരുന്നു വരന്‍. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു രംഭ. ഭര്‍ത്താവിനൊപ്പം കാനഡയിലേക്ക് പോയി. ആദ്യത്തെ കുട്ടി ലാന്യയ്ക്ക് ജന്മം നല്‍കിയതും കാനഡയില്‍ വെച്ചാണ്.

സിനിമയില്‍ രംഭ

വിജയലക്ഷ്മി എന്ന പേരുമായി സര്‍ഗ്ഗം എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി അമൃത എന്ന പേര് സ്വീകരിച്ചെങ്കിലും പിന്നീട് രംഭയായി മാറി. പതിയെ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരമായ രംഭ മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നട, ബോജ്പൂരി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടി, രജനികാന്ത്, ചിരജ്ജീവി, ബാലകൃഷ്ണ, വെങ്കിടേഷ്, വി രവിചന്ദ്രന്‍, മിഥുന്‍ ചക്രബോട്ടി, ജയറാം, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവഗണ്‍, സുനില്‍ ഷെട്ടി, വിജയ്, ഗോവിന്ദ തുടങ്ങി ഒട്ടുമിക്ക നായകന്മാര്‍ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുള്ള നടിയാണ് രംഭ.

രംഭയുടെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ

English summary
Everything is fine in my marriage: Rambha

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam