ബിഗ് ബോസിലെ പ്രണയം വിവാഹത്തിലെത്തി! നടി നിവേദിതയും ചന്ദനും ഇന്ന് വിവാഹിതരായി, ചിത്രങ്ങള്‍ കാണാം

നൂറ് ദിവസങ്ങളിലായി നടത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പരിചയപ്പെടുന്ന മത്സരാര്‍ഥികള്‍ ജീവിതത്തിലും ഒന്നിക്കുന്ന കാഴ്ച ഇപ്പോള്‍ സ്ഥിരമായി കൊണ്ടിരിക്കുന്നു. മലയാളത്തില്‍ പേര്‍ളി മാണിയും ശ്രീനിഷും വിവാഹിതരായതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കന്നഡയില്‍ നിന്നുമാണ് സമാനമായൊരു വാര്‍ത്ത പുറത്ത് വരുന്നത്.

കന്നഡയിലെ മുന്‍ബിഗ് ബോസ് താരങ്ങളായ നിവേദിത ഗൗഡയും ചന്ദന്‍ ഷെട്ടിയുമാണ് വിവാഹിതരാവുന്നത്. വിവാഹത്തിന്റെ തലേദിവസം സുഹൃത്തുക്കള്‍ക്കായി താരങ്ങള്‍ റിസപ്ഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. മെറൂണ്‍ നിറമുള്ള വസ്ത്രം ധരിച്ചാണ് താരങ്ങള്‍ റിസപ്ഷനെത്തിയത്. കന്നഡത്തിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അടക്കം നിരവധി താരങ്ങള്‍ ചടങ്ങിനെത്തിയിരുന്നു.

nivethitha

കന്നഡ ബിഗ് ബോസ് സീസണ്‍ 5 ലെ മത്സരാര്‍ഥികളായിരുന്നു ഇരുവരും. സുദീപ് ആയിരുന്നു ഷോ നയിച്ചത്. ബിഗ് ബോസിലൂടെ അടുത്ത് പരിചയപ്പെട്ട ഇരുവരും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും എത്തിക്കുകയുമായിരുന്നു. 2019 ഒക്ടോബറില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു.

മൈസൂര്‍ വെച്ച് ഇന്നാണ് വിവാഹം നടക്കുന്നത്. 5000 ഓളം അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതെന്നാണ് അറിയുന്നത്. അതില്‍ കന്നഡ സിനിമയില്‍ നിന്നുള്ള പ്രമുഖരും ഉണ്ടാവുമെന്ന് അറിയുന്നു. താരജോഡികള്‍ക്ക് ആശംസകളുമായി ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X