»   » ദിലീപ് അങ്കിള്‍ വിളിക്കുന്നത് വലിയ ആശ്വാസമാണ്, മറ്റാരും വിളിക്കാറില്ല എന്ന് മണിയുടെ മകള്‍

ദിലീപ് അങ്കിള്‍ വിളിക്കുന്നത് വലിയ ആശ്വാസമാണ്, മറ്റാരും വിളിക്കാറില്ല എന്ന് മണിയുടെ മകള്‍

By: Rohini
Subscribe to Filmibeat Malayalam

നടന്‍ ദിലീപിനെതിരെ അടുത്തകാലത്തായി വ്യാപകമായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളുണ്ടായി. ചെയ്യാത്ത തെറ്റിനൊക്കെ ദിലീപിനെ ക്രൂശിച്ചവര്‍ നടന്‍ ചെയ്ത നല്ല വശങ്ങളെയൊന്നും തിരിഞ്ഞു നോക്കിയതേയില്ല.. എന്നാല്‍ ദിലീപ് എന്ന നടനെ അടുത്തറിയുന്നവരാരും നടനെ കുറിച്ച് വന്ന വാര്‍ത്തകളൊന്നും വിശ്വസിച്ചില്ല.

അങ്ങനെയൊന്നും ആകാന്‍ ദിലീപിന് ഒരിക്കലും കഴിയില്ല; കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറയുന്നു

ദിലീപിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുകയായിരുന്നു തങ്ങള്‍ എന്ന് അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറഞ്ഞിരുന്നു.. അതെ അകാലത്തില്‍ വിട്ടുപോയ സിനിമാ സുഹൃത്തുക്കളുടെ കുടുംബത്തിന് ഇന്നും ആശ്രയം ദിലീപ് മാത്രമാണ്. കലാഭവന്‍ മണിയുടെ മകളും പറയുന്നു, ദിലീപ് അങ്കിളാണ് ഒരു ആശ്വാസം എന്ന്.

ഭര്‍ത്താവ് മരിച്ചു കിടക്കുമ്പോള്‍ ഞാന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യണമായിരുന്നോ; കലാഭവന്‍ മണിയുടെ ഭാര്യ

ആരും വിളിക്കാറില്ല...

സിനിമയില്‍ അച്ഛന്റെ സുഹൃത്തുക്കളായിരുന്നവരാരെങ്കിലും വിളിക്കാറോ കാണാറോ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി പറഞ്ഞു, 'സിനിമയില്‍ എല്ലാവര്‍ക്കും തിരക്കല്ലേ.. അതുകൊണ്ട് ആരും വിളിക്കാറില്ല' എന്ന്.

ദിലീപ് അങ്കിള്‍ വിളിക്കും

പക്ഷെ ദിലീപ് അങ്കിള്‍ ഇടയ്ക്കിടയ്ക്ക് വിളിക്കും.. വീട്ടില്‍ വരികയും സംസാരിക്കുകയുമൊക്കെ ചെയ്യും. അതൊരു വലിയ ആശ്വാസമാണെന്ന് കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മി പറയുന്നു.. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീലക്ഷ്മി

മണിയുണ്ടായിരുന്നെങ്കില്‍

കലാഭവന്‍ മണി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഞാന്‍ നേരിടേണ്ടി വന്നിട്ടുള്ള പ്രതിസന്ധിയില്‍, എനിക്ക് വേണ്ടി സംസാരിക്കാന്‍ മുന്നില്‍ നിന്നേനെ എന്ന് ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. ഈ സമയങ്ങളില്‍ മണി അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുന്നു എന്നും അവന്‍ എന്റെ ചങ്കൂറ്റമാണെന്നും ദിലീപ് പറഞ്ഞു.

മണിയുടെ വേര്‍പാട്

മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ വര്‍ഷമായിരുന്നു 2016. മാര്‍ച്ച് 6 നാണ് മലയാളികള്‍ക്ക് മണിയെ നഷ്ടപ്പെട്ടത്. മണിയുടെ മരണം സംബന്ധിച്ച് ഒത്തിരി ദുരൂഹതകള്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരാഹാര സമരമിരിയ്ക്കുകയാണ് മണിയുടെ സഹോദരങ്ങള്‍. സത്യം അറിയാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കും താത്പര്യമുണ്ട്.

English summary
Except Dileep uncle nobody call us says Kalabhavan Mani's daughter
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam