»   » വിവാഹം ഒഴികെ ഞാനെടുത്ത തീരുമാനങ്ങളെല്ലാം സന്തോഷിപ്പിക്കുന്നു, വിവാഹ മോചനം നന്നായി എന്ന് അമല പോള്‍

വിവാഹം ഒഴികെ ഞാനെടുത്ത തീരുമാനങ്ങളെല്ലാം സന്തോഷിപ്പിക്കുന്നു, വിവാഹ മോചനം നന്നായി എന്ന് അമല പോള്‍

By: Rohini
Subscribe to Filmibeat Malayalam

ചെറിയ പ്രായത്തില്‍ തന്നെ സിനിമയിലെത്തി, 24 വയസ്സ് പൂര്‍ത്തിയാവുമ്പോഴേക്കും വിവാഹവും വിവാഹ മോചനവും നടന്നു. എന്നാല്‍ എല്ലാ വേര്‍പാടില്‍ നിന്നും വിഷമങ്ങളില്‍ നിന്നും പുറത്തുകടന്ന അമല പോള്‍ ഇപ്പോള്‍ സിനിമാ ലോകത്ത് സജീവമാകുകയാണ്.

ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിച്ചു, ജീവിതത്തില്‍ എന്ത് വേണ്ട എന്ന് വ്യക്തമായി അറിയാം

വിവാഹം ഒഴികെ ജീവിതത്തില്‍ താന്‍ എടുത്ത തീരുമാനങ്ങളെല്ലാം എന്നെ സന്തോഷിപ്പിക്കുന്നതാണെന്നാണ് നടി പറയുന്നത്. വിവാഹ മോചനവും ശരിയായ തീരുമാനമാണെന്ന് അമല ഇപ്പോഴും വിശ്വസിയ്ക്കുന്നു. വിവാഹ മോചനത്തെ കുറിച്ചും പുതിയ സിനിമകളെ കുറിച്ചും അമല സംസാരിയ്ക്കുന്നു.

ദാമ്പത്യത്തില്‍ സന്തോഷമില്ലെങ്കില്‍

വിവാഹം ഒരു പെണ്ണിന്റെ ജീവിതത്തില്‍ ഒരേ ഒരിക്കല്‍ മാത്രമേ സംഭവിയ്ക്കൂ. യാതൊരു കാരണവശാലും ആ ദാമ്പത്യ ജീവിത്തില്‍ അവള്‍ക്ക് ഒരു സന്തോഷവും ലഭിയ്ക്കുന്നില്ലെങ്കില്‍ വിവാഹം മോചനം തന്നെയാണ് നല്ലത് എന്നാണ് അമലയുടെ അഭിപ്രായം

കയ്‌പേറിയ അനുഭവം

സത്യം പറഞ്ഞാല്‍ ദാമ്പത്യ ജീവിതം എനിക്ക് കൈപ്പേറിയ അനുഭവമാണ് നല്‍കിയത്. അവശ്യസമയത്തെ എടുത്തുചാട്ടം വേണ്ടായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു.

എല്ലാം നല്ലതിന് വേണ്ടി

എന്റെ ഇഷ്ടത്തിന് ഞാനെടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചപ്പോള്‍ പോലും നല്ലതിന് വേണ്ടിയാണെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. വിവാഹ ജിവിതത്തില്‍ സന്തോഷം ലഭിച്ചില്ലെങ്കില്‍ ഒരു പെണ്ണിന്റെ ജീവിതത്തില്‍ എന്തര്‍ത്ഥമാണുള്ളത്. അങ്ങനെ വന്നാല്‍ വൈകിക്കാന്‍ പാടില്ല. അടുത്ത നിമിഷം സ്വതന്ത്രയാകണം.

കുടുംബത്തിന്റെ പിന്തുണ

എന്റെ ജീവിതത്തിലെ ഈ ദുരന്തം എന്നെ സംബന്ധിച്ച് വലിയ വേദനയായിരുന്നു. എന്റെ കുടുംബം നല്‍കുന്ന പിന്തുണയും സാന്ത്വനവുമാണ് ഇപ്പോഴെനിക്ക് ആശ്വാസം. മനസ്സാമാധാനമുണ്ട്.

എന്നെ ഒന്നും ബാധിച്ചിട്ടില്ല

വിവാഹ മോചനവും തുടര്‍ന്നുള്ള സംഭവങ്ങളും ഇപ്പോഴത്തെ എന്റെ ജീവിതത്തെ തെല്ലും ബാധിച്ചിട്ടില്ല. എല്ലാവരും പഴയതിലും പതിന്മടങ്ങ് സ്‌നേഹിക്കുന്നു, സ്വീകരിയ്ക്കുന്നു. വിവാഹത്തിന് ശേഷം ഞാന്‍ അഭിനയിച്ച വേലയില്ലാ പട്ടധാരി മികച്ച വിജയം നേടിയിരുന്നു.

പുതിയ സിനിമകള്‍

വേലയില്ലാ പട്ടധാരി, തിരുട്ടുപ്പയലേ എന്നീ ചിത്രങ്ങളുടെയും രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. കന്നടയില്‍ സുധീപിനൊപ്പം ഒരു സിനിമ ചെയ്തതോടെ അവിടെയും സ്വീകരണം ലഭിച്ചു. ഞാനിപ്പോള്‍ ഏഴ് പടങ്ങളില്‍ കരാറൊപ്പിട്ടിട്ടുണ്ട്. ഏഴും ഈ വര്‍ഷം റിലീസാകും.

ഞാനെടുത്ത തീരുമാനങ്ങള്‍

എന്നെ സമീപിയ്ക്കുന്ന സംവിധായകരോട് കഥയെ കുറിച്ചും എന്റെ കഥാപാത്രത്തെ കുറിച്ചും മാത്രമാണ് സംസാരിയ്ക്കുന്നത്. ആരാണ് കഥാനായകനെന്ന് പോലും ചോദിക്കാറില്ല. വിവാഹം ഒഴികെ ജീവിതത്തില്‍ ഞാനെടുത്ത തീരുമാനങ്ങളെല്ലാം എന്നെ സന്തോഷിപ്പിക്കുന്നതാണ്.

സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍

ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍ എന്നെ സന്തോഷിപ്പിയ്ക്കുന്നതായിരിക്കണം. അങ്ങനെയുള്ള കഥകള്‍ തിരഞ്ഞെടുത്ത് അഭിനയിക്കണം എന്നാണ് ഇപ്പോള്‍ എന്റഎ ആഗ്രഹം.

മോഡേണ്‍ വേഷം

ഞാന്‍ മോഡേണ്‍ രീതിയില്‍ വസ്ത്രം ധരിയ്ക്കുന്നതിനെ പലരും വിമര്‍ശിക്കാറുണ്ട്. അങ്ങനെയുള്ള വ്യക്തികളോട് പ്രതികരിയ്ക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല - അമല പോള്‍ പറഞ്ഞു.

English summary
Except marriage may all decisions made me happy says Amala Paul
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam